»   » രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി

രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Soundarya Rajinikanth weds Ashwin Kumar
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യര വിവാഹിതയായി. വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ നടന്ന വര്‍ണാഭമായ വിവാഹച്ചടങ്ങിലാണ് സൗന്ദര്യയുടെ കഴുത്തില്‍ ദീര്‍ഘകാല സുഹൃത്തായ അശ്വിന്‍ താലിചാര്‍ത്തിയത്.

യുഎസിലെ സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ അശ്വിന്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ രാംകുമാറിന്റെ മകനാണ്. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം. റാണി മെയാമ്മൈ ഹാളില്‍ നടന്ന ചടങ്ങില്‍ തമിഴ് സിനിമാരാഷ്ട്രീയവ്യവസായ രംഗങ്ങളിലെ ഒട്ടേറെം പ്രമുഖര്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രി പി ചിദംബരം, ഐശ്വര്യാ റായി, കമല്‍ഹാസന്‍, അജിത്ത്, സംവിധായകന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.രജനി നേരിട്ടു തന്നെയാണ് വിവാഹാഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മേല്‍നോട്ടം വഹിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam