നീലപ്പടയ്ക്ക് ആവേശമായി രജനിയും

ലോകത്തിന്റെ നെറുകയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പു കാണാന്‍ വാങ്കഡെയിലെ ഗ്യാലറിയില്‍ മൂവായിരത്തോളം വിഐപികളാണ് നിറഞ്ഞത്. രാഷ്ട്രീയനേതാക്കള്‍ക്ക് പുറമെ ബോളിവുഡും തെന്നിന്ത്യന്‍ സിനിമാലോകവും ആള്‍ക്കൂട്ടത്തില്‍ ആവേശമായി നിറഞ്ഞു.
ഇതിനിടയിലാണ് അപ്രതീക്ഷിതമായ സാക്ഷാല്‍ സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യവും ടിവി ക്യാമറകള്‍ ഒപ്പിയെടുത്തത്. അതേ സൂപ്പര്‍സ്റ്റാര്‍ രജനിയായിരുന്നു ഇന്ത്യന്‍ ടീമിന് ജയ് വിളിച്ച് മുംബൈയിലെത്തിയത്. ബോളിവുഡ് താരമായ വിനോദ് ഖന്നയ്‌ക്കൊപ്പമായിരുന്നു രജനി മത്സരം വീക്ഷിച്ചത്. രജനിയ്ക്കൊപ്പം മകള്‍ സൗന്ദര്യയും മത്സരം കാണാനെത്തിയിരുന്നു
ഇതാദ്യമായാണ് രജനി സ്‌റ്റേഡിയത്തിലിരുന്ന് മത്സരം വീക്ഷിയ്ക്കുന്നതിന് ആരാധകര്‍ സാക്ഷികളാവുന്നത്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇടയ്ക്കിടെ ക്രിക്കറ്റ് മത്സരങ്ങള്‍ വരാറുണ്ടെങ്കിലും അവിടെയൊന്നും സൂപ്പര്‍സ്റ്റാര്‍ വന്നിട്ടില്ല. എന്തായാലും ഗ്യാലറിയില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിഞ്ഞെത്തിയ സൂപ്പര്‍സ്റ്റാര്‍ നീലപ്പടയുടെ ചോരത്തിളപ്പ് കൂട്ടിയിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications











