»   » അജിത്തിന് ത്രിഷയുടെ ഉപദേശം

അജിത്തിന് ത്രിഷയുടെ ഉപദേശം

Posted By:
Subscribe to Filmibeat Malayalam
Trisha-Ajith
ഗോവയ്ക്ക് ശേഷം സംവിധായകന്‍ വെങ്കിട്ട് പ്രഭുവൊരുക്കുന്ന മങ്കാഥയുടെ സെറ്റിലെ വിശേഷങ്ങള്‍ കേട്ടില്ലേ. ചിത്രത്തിലെ നായകന്‍ അജിത്തിന്റെ പാചകപരീക്ഷണങ്ങളാണ് ലൊക്കേഷനിലെ പ്രധാന വിനോദമത്രേ. ആദ്യം രസികന്‍ ബിരിയാണി ഉണ്ടാക്കി സെറ്റിലുള്ളവരെ വിസ്മയിപ്പിച്ച അജിത്ത് ഇപ്പോള്‍ പാസ്ത തയാറാക്കിയാണ് സഹപ്രവര്‍ത്തകരെ ഞെട്ടിച്ചത്.

രണ്ട് വിഭവങ്ങളും കഴിയ്ക്കാന്‍ വെങ്കിട്ട് പ്രഭുവിന് ഭാഗ്യം ലഭിച്ചെങ്കിലും നായിക ത്രിഷയ്ക്ക് ബിരിയാണി കഴിയ്ക്കാനുള്ള യോഗമുണ്ടായില്ല. എന്തായാലും തകര്‍പ്പന്‍ പാചകപരീക്ഷണങ്ങള്‍ നടത്തുന്ന അജിത്തിനോട് ഉടന്‍ ഒരു റെസ്‌റ്റോറന്റ് തുടങ്ങാനാണ് വെങ്കിട്ടും ത്രിഷയും ഉപദേശിയ്ക്കുന്നത്.

ഒരാഴ്ച മുമ്പാണ് മങ്കാഥയുടെ ഷൂട്ടിങ് ആരംഭിച്ചത്. അപ്പോഴേക്കും രണ്ട് പാചകപരീക്ഷണങ്ങള്‍ അജിത്ത് നടത്തിക്കഴിഞ്ഞു. ഷൂട്ടിങ് പുരോഗമിയ്ക്കുമ്പോള്‍ ഇനിയും അജിത്ത് സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ഏവരും പ്രതീഷിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam