എന്തിനാണ് നയന്‍സിനെ വലിച്ചിഴക്കുന്നത് - ചിമ്പു

ഇപ്പോള്‍ എല്ലാത്തിനോടും കരുതലോടെ മാത്രമേ പ്രതികരിയ്ക്കൂവെന്ന നിലപാടിലാണ് ചിമ്പു. നയന്‍സ് തന്റെ സിനിമയില്‍ നായികയാവുമെന്ന വാര്‍ത്തകളോട് ചിമ്പു പ്രതികരിയ്ക്കുന്നത് ഏറെ പക്വതയോടെയാണ്.
നയന്‍സ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ അവര്‍ എനിയ്‌ക്കൊപ്പം അഭിനയിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പുതിയ ചിത്രമായ വാടാ ചെന്നൈയില്‍ നായികയായും വേട്ടൈ മന്നനില്‍ ഐറ്റം സോങിനുമായി നയന്‍സ് എത്തുമെന്നും വാര്‍ത്തകളുണ്ടായി.
ഇതെല്ലാം കാമ്പില്ലാത്ത കഥകള്‍ മാത്രമാണ്. നയന്‍താര എന്റെ ഒരു സിനിമയിലുംഅഭിനയിക്കുന്നതില്ല. എന്നെയും നയന്‍സിനെയും ചേര്‍ത്ത് വാര്‍ത്തകള്‍ പടച്ചിറക്കുന്നവര്‍ അത് നിര്‍ത്തണമെന്നും ചിമ്പു അഭ്യര്‍ഥിയ്ക്കുന്നു.


Click it and Unblock the Notifications











