»   » രജനിയുടെ കൊച്ചടിയാന്‍ കേരളത്തില്‍

രജനിയുടെ കൊച്ചടിയാന്‍ കേരളത്തില്‍

Posted By:
Subscribe to Filmibeat Malayalam
 Kochadaiyaan,
രജനിയുടെ ബ്രഹ്മാണ്ഡചിത്രമായ കൊച്ചടിയാന്റെ ലൊക്കേഷനുകളില്‍ കേരളവും. ചിത്രത്തിലെ ചില ഗാനരംഗങ്ങളും സംഘട്ടനരംഗങ്ങളുമാവും ഇവിടുത്തെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിയ്ക്കുകയെന്ന് സൂചനകളുണ്ട്.

കേരളത്തില്‍ രണ്ടാഴ്ചത്തെ ചിത്രീകരണമാണത്രെ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ മടങ്ങിയെത്തിയ രജനിയും കൂട്ടരും അധികം വൈകാതെ ഷൂട്ടിംഗിനായി കേരളത്തിലെത്തുമെന്നാണറിയുന്നത്.

വിസ പ്രശ്‌നം കാരണം ലണ്ടനിലെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ നടന്‍ ആദിയും കേരളത്തില്‍ വച്ചു നടക്കുന്ന ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്ന് അറിയുന്നു.

ജെയിംസ് കാമറൂണിന്റെ അവതാറില്‍ ഉപയോഗിച്ച പെര്‍ഫോമന്‍സ് ക്യാപ്ച്ചറിങ് ടെക്‌നോളജി ഉപയോഗിച്ച് പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് കൊച്ചടിയാന്‍

രജനിയുടെ പുത്രി സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണാണ് നായിക. ജി വൈരമുത്തുവിന്റെ വരികള്‍ക്ക് എ.ആര്‍.റഹ്മാന്റേതാണ് സംഗീതം. ശരത് കുമാര്‍, ജാക്കി ഷ്‌റോഫ്, നാസര്‍, ശോഭന, രുക്മിണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

English summary
After a week's rest, Superstar Rajinikanth and other members of 'Kochadaiyaan' team are gearing up to leave for Kerala, where some important scenes of the movie will be shot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam