»   » മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍ രജനി

മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍ രജനി

Posted By:
Subscribe to Filmibeat Malayalam

രജനി നായകനാവുന്ന കൊച്ചടിയാന്റെ ചിത്രീകരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയിലേക്കാണ് കൊച്ചടിയാന്റെ ഷൂട്ടിങ് മാറ്റിയിരിക്കന്നത്.

Kochadaiyaan

ഹൈ ടെക് സൗകര്യങ്ങളുള്ള പൈന്‍വുഡ് സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം വിസ്മയ മാക്‌സില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുരളി മനോഹര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനിമേഷന്‍ സൗകര്യങ്ങളാണ് വിസ്മയയില്‍ ഉള്ളതെന്നും ഇതിനാലാണ് തങ്ങളിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ രജനിയ്ക്കും നായിക ദീപിക പദുകോണിനും വമ്പന്‍ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോഡിഗാര്‍ഡുകളൊരുക്കിയ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് ആരാധകര്‍ക്ക് ഇവരുടെ അടുക്കല്‍ എത്താനാവില്ല. ഷൂട്ടിങിന്റെ ഇടവേളകളില്‍ കാരവാനില്‍ കഴിയുന്ന രജനി മാധ്യമപ്രവര്‍ത്തകരെപ്പോലും കാണാന്‍ തയാറായിട്ടില്ല.

ഇതുമാത്രമല്ല, വിസ്മയയിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് രംഗങ്ങള്‍ ചോരുമെന്ന് ഭയന്നാണ് രജനിയുടെ മകളും സംവിധായിക യുമായ ഐശ്വര്യ ലൊക്കേഷനില്‍ മൊബൈല്‍ നിരോധിച്ചിരിയ്ക്കുന്നത്.

രജനിയുടെ 3ഡി മോഷന്‍ ക്യാപ്ചര്‍ വളരെ നല്ല രീതിയില്‍ തന്നെചിത്രീകരിയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ചിത്രത്തില്‍ രജനിയുടെ രൂപഭാവങ്ങള്‍ ഗാംഭീര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു.

കൊച്ചടിയാന്‍ കേരളത്തിലെ ഷൂട്ടിങ് ഈയാഴ്ച തന്നെ തീരും. ഇതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

English summary
The unit of Kochadaiyaan who were shooting at the Chitranjali studio in Thiruvananthapuram has shifted to Malayalam superstar Mohanlal’s Vismaya Max studio.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam