»   » ഖുശ്ബു കുരുക്കില്‍ തന്നെ

ഖുശ്ബു കുരുക്കില്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam
Kushboo
കേളിവുഡില്‍ ഏറ്റവുമധികം വിവാദങ്ങളില്‍ നായികയാവുന്ന നടി ഖുശ്ബുവാണെന്ന കാര്യത്തില്‍ സംശയമില്ല. സിനിമയിലും വിവാദങ്ങളിലും ഒരുപോലെ നിറഞ്ഞുനിന്ന താരത്തിന് തമിഴകത്ത് ഇപ്പോഴും ആരാധകര്‍ക്ക് കുറവില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്റ്റാര്‍ ക്യാമ്പയനറായി ഖുശ്ബു തിളങ്ങിയിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണെന്നത് താരത്തിന്റെ പ്രചാരണത്തിന് കൊഴുപ്പേറ്റുകയും ചെയ്തു. ഖുശ്ബു വരുന്ന വേദികളില്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല പരാതികളും നടിയ്‌ക്കെതിരെ ഉയര്‍ന്നു. ഇപ്പോഴതിലൊന്ന് കേസായി മാറുകയാണ്. ആണ്ടിപ്പെട്ടിയില്‍ പ്രചാരണത്തിനിടെ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. തങ്ങളെ മെനക്കെടുത്തിയ നടിയ്‌ക്കെതിരെ ഒട്ടേറെ ജനങ്ങള്‍പരാതിയും നല്‍കി.

പരാതി സ്വീകരിച്ച പൊലീസ് ഖുശ്ബുവിനെതിരെ കേസെടുത്ത് കുറ്റപത്രം നല്‍കിയിരക്കുകയാണ്. കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഖുശ്ബു ഇനിയെന്ന് തലയൂരുമെന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിയ്ക്കുന്നത്.

English summary
Kushboo seems to have got into trouble once again. The actress was seriously campaigning for the DMK and during the recent election campaign. Kushboo’s election campaign was also highly publicized as she still enjoys the star status

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X