»   » പത്തൊമ്പാതം അടവിന്‌ ചുവട്‌ തെറ്റുന്നു

പത്തൊമ്പാതം അടവിന്‌ ചുവട്‌ തെറ്റുന്നു

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
കോടികളുടെ മണികിലുക്കവുമായി ചിത്രീകരണം തുടങ്ങുന്ന 19 സ്റ്റെപ്പ്‌സിന്‌ (പത്തൊമ്പതാം അടവ്‌)തുടക്കത്തിലെ ചുവട്‌ പിഴയ്‌ക്കുന്നു. ഉലകനായകന്‍ കമലിനെയും ജാപ്പനീസ്‌ സൂപ്പര്‍ താരം തടനോബു അസാനോയെയും പ്രധാന കഥാപാത്രങ്ങായി നിശ്ചയിച്ചിരുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്‌ അസിനാണ്‌.

വാള്‍ട്ട്‌ ഡിസ്‌നിയുടെ സഹകരണത്തോടെ എംടിയുടെ തിരക്കഥയില്‍ ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ 120 കോടിയ്‌ക്ക്‌ മേല്‍ ചെലവ്‌ വരുമെന്നാണ്‌ വാര്‍ത്തകള്‍.

എന്നാല്‍ കമല്‍ഹാസന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളാണ്‌ കോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്‌. നയന്റീന്‍ത്‌ സ്റ്റെപ്പില്‍ കമല്‍ ആയോധന കലകള്‍ പഠിപ്പിയ്‌ക്കുന്ന ഗുരുക്കളുടെ വേഷമാണ്‌ അവതരിപ്പിയ്‌ക്കാനിരുന്നത്‌. ജപ്പാനില്‍ നിന്നെത്തുന്ന യോദ്ധാവിനെ കളരിപ്പയറ്റ്‌ അഭ്യസിപ്പിയ്‌ക്കുന്ന കമലിന്റെ റോളുകള്‍ കേരളത്തിലാണ്‌ ചിത്രീകരിയ്‌ക്കുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന കമലിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞതാണ്‌
പത്തൊമ്പതാം അടവില്‍ നിന്നും ഉലകനായകന്റെ ചുവട്‌ മാറ്റത്തിന് പിന്നിലെന്നും ശ്രുതിയുണ്ട്‌. ചിത്രത്തിന്റെ ജപ്പാനിലുള്ള ഷൂട്ടിങും അനിശ്ചിതത്വത്തിലായിരിക്കുകയാണ്‌. ലോകമൊട്ടാകെ പടര്‍ന്നു പിടിച്ച പന്നിപ്പനിയാണ്‌ 19 സ്റ്റെപ്പ്‌സിന്‌ ആദ്യം വിനയായത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam