»   » മരുതനായകത്തിന് പുതുജീവന്‍

മരുതനായകത്തിന് പുതുജീവന്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
കമല്‍ഹാസന്റെ ഡ്രീം പ്രൊജക്ട് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മരുതനായകത്തിന് പുതുജീവന്‍. ഇന്ത്യന്‍ സിനിമയിലെ വിസ്മയമാകുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിയ്ക്കാനുള്ള വഴിയാണ് ഇപ്പോള്‍ തെളിഞ്ഞുവന്നിരിയ്ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ജോലികള്‍ പാതി വഴിയ്ക്ക് നിന്നുപോവുകയായിരുന്നു. ചിത്രത്തിന്റെ പ്രമേയത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും അക്കാലത്തെ ഉയര്‍ന്ന നിര്‍മാണ ചെലവുമെല്ലാം മരുതനായകത്തിന്റെ ഷൂട്ടിങ് സ്തംഭിയ്ക്കാന്‍ കാരണമായി. ബ്രിട്ടീഷ് രാജ്ഞിയുടെ സാന്നിധ്യത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് പണംമുടക്കിയ വകയില്‍ കമല്‍ഹാസന്റെ കോടിക്കണക്കിന് രൂപയാണ് വെള്ളത്തിലായത്.

കോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ ആസ്‌കാര്‍ ഫിലിംസിന്റെ ഉടമ രവിചന്ദ്രന്‍ മരുതനായകത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയതോടെയാണ് മരുതനായകത്തിന് വീണ്ടും ജീവന്‍ വെച്ചിരിയ്ക്കുന്നത്. കമലിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്ന ദശാവതാരത്തിന്റെ നിര്‍മാതാവായിരുന്നു രവിചന്ദ്രന്‍. ഈ സിനിമയുടെ ഷൂട്ടിങിനിടെ ഇരുവരും മരുതനായകത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

20 കോടി രൂപയുടെ ബജറ്റ് നിശ്ചയിച്ച് ഷൂട്ടിങ് ആരംഭിച്ച മരുതനായകത്തിന്റെ നിര്‍മാണചെലവ് വളരെക്കൂടുതലാണെന്ന് അന്ന് പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ 150 കോടിയോളം മുടക്കി യന്തിരന്‍ പോലുള്ള സിനിമകള്‍ ഇവിടെ ഇപ്പോള്‍ പണം വാരുമ്പോള്‍ മരുതനായകത്തിന്റെ ബജറ്റിനെക്കുറിച്ച് തലപുകയ്ക്കേണ്ട കാര്യമില്ലെന്നാണ് ആസ്‌കാര്‍ ഫിലിംസ് കണക്കുക്കൂട്ടുന്നത്.

കമലുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അധികം താമസിയാതെ ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവുമെന്ന് രവിചന്ദ്രനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam