»   » ഏഴാം അറിവില്‍ സൂര്യ സര്‍ക്കസ്സ് അഭ്യാസി

ഏഴാം അറിവില്‍ സൂര്യ സര്‍ക്കസ്സ് അഭ്യാസി

Posted By:
Subscribe to Filmibeat Malayalam
Surya
സൂര്യയെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏഴാം അറിവിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഹോളിവുഡ് ചിത്രമായ ഇന്‍സെപ്ഷനില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് മുരുഗദോസ് ഏഴാം അറിവ് ഒരുക്കുന്നതെന്ന് വരെ വാര്‍ത്തകള്‍ വന്നു.

മുരുഗദോസിന്റെ ആദ്യ ചിത്രമായ ഗജിനി ക്രിസ്റ്റഫര്‍ നോളന്റെ മെമമന്റോയുടെ അനുകരണമായിരുന്നു. ഇതാണ് ഏഴാം അറിവിനെക്കുറിച്ച് ഇത്തരം അഭ്യൂഹങ്ങള്‍ പരത്തിനിടയാക്കിയത്. എന്തായാലും ഇന്‍സ്‌പെഷനുമായി ഏഴാം അറിവിന് യാതൊരു ബന്ധമില്ലെന്ന് ചിത്രത്തിലെ നായികയായ ശ്രുതി ഹാസ്സന്‍ തന്നെ വ്യക്തമാക്കുന്നു. തന്റെ പുതിയ ട്വീറ്റിലാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ചിത്രത്തില്‍ ഒരു സര്‍ക്കസ്സ് അഭ്യാസിയുടെ റോളിലാണ് സൂര്യ എത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ട്രിപ്പീസ് അഭ്യാസിയും മൃഗപരിശീലകന്റെയും റോളാണ് സൂര്യ കൈകാര്യം ചെയ്യുന്നതത്രേ. ചിത്രത്തില്‍ അതിസാഹസികവും അപകടരവുമായ ചില അഭ്യാസപ്രകടനങ്ങള്‍ സൂര്യ കാണിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോയമ്പത്തൂരില്‍ തമ്പടിച്ചിരിയ്ക്കുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസ്സ് ടെന്റിനുള്ളിലാണ് ഏഴാം അറിവിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇന്ത്യയിലെ ഷൂട്ടിങ് തീര്‍ത്തതിന് ശേഷം ഏഴാം അറിവിന്റെ യൂണിറ്റ് ചൈനയിലേക്ക് തിരിയ്ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam