»   » 3 ഇഡിയറ്റ്‌സ്: വിജയ് പുറത്ത്?

3 ഇഡിയറ്റ്‌സ്: വിജയ് പുറത്ത്?

Posted By:
Subscribe to Filmibeat Malayalam
Vijay
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കില്‍ നിന്നും വിജയ് പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ശങ്കറും വിജയ്‌യും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. ഡിസംബര്‍ ആറിന് 3 ഇഡിയറ്റ്‌സിന്റെ ഷൂട്ടിങ് ഡെറാഡൂണില്‍ ആരംഭിയ്ക്കാനിരിയ്‌ക്കെയാണ് ഈ പുതിയ വിഴത്തിരിവ്. എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

വിജയ്‌യുടെ വേഷവിധാനങ്ങളില്‍ കാര്യമായ മാറ്റം വേണമെന്ന് ശങ്കര്‍ നിര്‍ബന്ധം പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എല്ലാ സിനിമകളിലും ഒരേ ഫോര്‍മാറ്റിലെത്തുന്ന നടന്റെ രൂപഭാവങ്ങളില്‍ കാര്യമായ മാറ്റം വേണമെന്നാണ് ശങ്കര്‍ ആഗ്രഹിച്ചത്. വസ്ത്ര രീതിയില്‍ മാത്രമല്ല, ഹെയര്‍ സ്റ്റൈലില്‍ വരെ കാര്യമായ മാറ്റങ്ങള്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാന്‍ വിജയ് വിസമ്മതിച്ചു. താന്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന വേലായുധത്തിന്റെ ഷൂട്ടിങിനെ ഇത് ബാധിയ്ക്കുമെന്ന് കണ്ടാണ് വിജയ് ഇതിന് തയാറാവാതിരുന്നത്. ഇതോടെ ശങ്കറുമായി സൗഹൃദം നിലനിര്‍ത്തിക്കൊണ്ടു റീമേക്ക് പ്രൊജക്ട് വിജയ് പിന്‍മാറാന്‍ തീരുമാനിയ്ക്കുകയായിരുന്നു. പ്രൊജക്ട് വിജയ് ഉപേക്ഷിച്ചാല്‍ വന്‍തുകയ്ക്ക് 3 ഇഡിയറ്റ്‌സിന്റെ ബോളിവുഡ് റീമേക്ക് സ്വന്തമാക്കിയ ജെമിനി ഫിലിംസിന് തിരിച്ചടിയാവുമെന്ന കാര്യമുറപ്പാണ്.

ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും ശങ്കറും ജെമിനി ഫിലിസും പുതിയ നായകന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam