»   » ജയറാമിന്റെ നായികയായി നമിത

ജയറാമിന്റെ നായികയായി നമിത

Subscribe to Filmibeat Malayalam
Namitha
വെറുതെ ഒരു ഭാര്യയിലൂടെ വന്‍ തിരിച്ചുവരവ്‌ നടത്തിയ ജയറാമിന്‌ പുതുവര്‍ഷത്തില്‍ കൈനിറയെ വമ്പന്‍ ഓഫറുകളാണ്‌.

സത്യന്‍ അന്തിക്കാട്‌ ചിത്രത്തിന്‌ വേണ്ടി ബ്ലെസി-മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിയ്‌ക്കേണ്ടി വന്നെങ്കിലും സത്യന്‍ ചിത്രം തനിയ്‌ക്ക്‌ വീണ്ടുമൊരു ഹിറ്റ്‌ സമ്മാനിയ്‌ക്കുന്ന പ്രതീക്ഷയിലാണ്‌ ജയറാം.

തമിഴിലും മികച്ച അവസരങ്ങളാണ്‌ ജയറാമിനെ തേടിയെത്തുന്നത്‌. 2008ലെ ഹിറ്റുകളായിരുന്ന സരോജയിലെയും ധാംധൂമിലെയും പ്രകടനങ്ങളാണ്‌ തമിഴകത്ത്‌ ജയറാമിനെ പ്രിയങ്കരനാക്കുന്നത്‌.

എഡിറ്റര്‍ ആന്റണി സംവിധാനം ചെയ്യുന്ന ജഗതലപ്രതാപനാണ്‌ തമിഴില്‍ ജയറാം അടുത്തതായി അഭിനയിക്കുന്ന ചിത്രം. കോളിവുഡിലെ മുന്‍നിര യുവതാരങ്ങളിലൊരാളായ ചിമ്പുവും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ടാകും.

തെന്നിന്ത്യന്‍ മാദകതാരമായ നമിതയാണ്‌ ജഗതലപ്രതാപനിലെ നായികയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. ഇതാദ്യമായാണ്‌ നമിത ജയറാമിനൊപ്പം അഭിനയിക്കുന്നത്‌.

നമിത ഇപ്പോള്‍ അഭിനയിക്കുന്ന ജഗന്‍മോഹിനുയെ ഷൂട്ടിംഗ്‌ തീര്‍ന്നാലുടന്‍ ജഗതലപ്രതാപന്റെ ചിത്രീകരണം ആരംഭിയ്‌ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam