യന്തിരനില്‍ രജനിയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍

അതിനിടെ യന്തിരന്റെ ലൊക്കേഷനുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിയ്ക്കാന്‍ ഇനി പ്രയാസമുണ്ടാകില്ല. സംവിധായകന്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച ബ്ലോഗിലൂടെയാണ് യന്തിരന്റെ മേക്കിങ് സീനുകളും ചിത്രങ്ങളും യഥേഷ്ടം ലഭ്യമാവുക. നേരത്തെ ലൊക്കേഷനില്‍ ചിത്രങ്ങളെടുക്കുന്നത് ശങ്കര്‍ കര്‍ശനമായി വിലക്കിയിരുന്നു.
യന്തിരനില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഡെയര്‍ഡെവിള്‍ ഫൈറ്റുകള്‍ ആരാധകരില്‍ വിസ്മയം ജനിപ്പിയ്ക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. മുംബൈയിലെ ലോണവാലയില്‍ ഓടുന്ന തീവണ്ടിയ്ക്ക് മുകളില്‍ നിന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍സാണ്.
90 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയായ യന്തിരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിയ്ക്കും. 2010ന്റെ രണ്ടാം പകുതിയില്‍ യന്തിരന്‍ തിയറ്ററുകളിലെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications