»   » ശ്രിയ റിപ്പോര്‍ട്ടറെക്കൊണ്ട് മാപ്പു പറയിച്ചു!!

ശ്രിയ റിപ്പോര്‍ട്ടറെക്കൊണ്ട് മാപ്പു പറയിച്ചു!!

Posted By:
Subscribe to Filmibeat Malayalam
Shriya
മാധ്യമങ്ങളോട് പൊട്ടിത്തെറിയ്ക്കുകയെന്നത് പൊതുവേ നടിമാരില്‍ കാണാത്ത ഒരു സ്വഭാവമാണ്. എന്ത്ര പ്രകോപനപരമായ ചോദ്യങ്ങള്‍ കേട്ടാലും വളരെ ആത്മസംയമനത്തോടെ ഉത്തരം പറയുന്നവരാണ് നമ്മുടെ പല നടിമാരും.

എന്നാല്‍ തെന്നിന്ത്യന്‍ താരം ശ്രിയ ശരണിന്റെ കാര്യം അല്‍പം വ്യത്യസ്തമാണ്, ചില ചോദ്യങ്ങള്‍ കേട്ടാല്‍ ശ്രീയ ചൂടാകും.

കഴിഞ്ഞ ദിവസം ചില മാധ്യമപ്രവര്‍ത്തകന്‍ ശ്രിയയുടെ ഈ മുഖം കാണുകയും ചെയ്തു. ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യമാണ് ശ്രീയയെ ചൊടിപ്പിച്ചത്.

ശ്രിയയ്ക്കുമാത്രമെന്തേ ഇതേവരെ ബോയ്ഫ്രണ്ട്‌സ് ഒന്നും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ചോദ്യം കേട്ട് ശ്രിയ അന്തിച്ചുപോയത്രേ.

ചൂടായ ശ്രിയ പൊട്ടിത്തെറിച്ചുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചോദിക്കരുതെന്നും ഞാനിതേവരെ ആരെയും പ്രണയിക്കുന്നില്ലെങ്കിലും അതില്‍ താങ്കള്‍ക്കെന്താണ് പ്രശ്‌നമെന്നുമായിരുന്നു ശ്രിയയുടെ പ്രതികരണം.

ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പ് അത്യാവശ്യം ധാരണയുണ്ടാക്കണമെന്നും താരം റിപ്പോര്‍ട്ടറെ ഉപദേശിച്ചു. ശ്രീയ ചൂടായത് കണ്ട് റിപ്പോര്‍ട്ടര്‍ ആകെ പരുങ്ങലിലായി ഒടുവില്‍ ഇയാള്‍ നടിയോട് മാപ്പു പറയുകയും ചെയ്തുവത്രേ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam