»   » അജ്മലിന്റെ നായികയായി സോനം കപൂര്‍

അജ്മലിന്റെ നായികയായി സോനം കപൂര്‍

Posted By:
Subscribe to Filmibeat Malayalam
Sonam Kapoor
മലയാളി താരം അജ്മലിന്റെ 'കറുപ്പംപട്ടി' എന്ന തമിഴ് ചിത്രത്തില്‍ ബോളിവുഡ് താരം സോനം കപൂര്‍ നായികയാവുന്നു.

ഷങ്കറിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രഭു സോളമന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ഫ്രാന്‍സില്‍ ആരംഭിയ്ക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

അനില്‍ കപൂറിന്റെ മകള്‍ കൂടിയായ സോനം കപൂറിന്റെ കോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. അജ്മല്‍ ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്.

ഇനി ഏതെങ്കിലും കാരണവശാല്‍ സോനം കപൂറിന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ അതേ താരമൂല്യമുള്ള ബോളിവുഡ് താരം തന്നെയായിരിക്കും സിനിമയിലെ നായികയെന്ന് സംവിധായകന്‍ ഉറപ്പിച്ചു പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam