»   » എന്നെ ദൈവമാക്കരുത്: വിജയ്

എന്നെ ദൈവമാക്കരുത്: വിജയ്

Posted By:
Subscribe to Filmibeat Malayalam
vijay
തമിഴ്‌നാട്ടില്‍ സിനിമാതാരങ്ങളെ ദൈവതുല്യരായി കാണുന്നതും അവരുടെ പേരില്‍ അമ്പലങ്ങള്‍ നിര്‍മ്മിയ്ക്കുന്നതും പതിവാണ്. എന്നാല്‍ തന്നെ ദൈവമാക്കരുതെന്ന് അഭ്യര്‍ഥിച്ച് ഒരു നടന്‍ രംഗത്ത് വരുന്നത് അസാധാരണമായ കാര്യമാണ്.
ചുളുവില്‍ ദൈവമാകാന്‍ കിട്ടിയ ചാന്‍സ് വേണ്ടെന്ന് വച്ച ആ നടന്‍ ഇളയദളപതി വിജയ് ആണ്.

വിജയ്‍യുടെ പുതിയ ചിത്രമായ വേലായുധത്തിന്റെ ഓഡിയോ റിലീസിനിടെ ആരാധകരില്‍ ചിലര്‍ താരത്തെ ദൈവമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററുകള്‍ പുറത്തിറക്കിയതാണ് ഇളയദളപതിയെ ചൊടിപ്പിച്ചത്. മനുഷ്യനെ ദൈവമായി ചിത്രീകരിയ്ക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നാണ് താരം പറഞ്ഞത്.

തന്നെ ദൈവമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പിന്‍വലിയ്ക്കണമെന്നും വിജയ് ആരാധകരോട് അഭ്യര്‍ഥിച്ചു. ജാതി മത ചിന്തകള്‍ക്കപ്പുറം മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരാളാണ് താനെന്നും വിജയ് പറയുന്നു.

എം രാജ സംവിധാനം ചെയ്ത വേലായുധത്തില്‍ വേലു എന്ന ഗ്രാമീണ പയ്യനായാണ് വിജയ് വേഷമിട്ടിരിക്കുന്നത്. ഹന്‍സിക, ശരണ്യമോഹന്‍, ജനീലിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

English summary
Ilayathalapathy Vijay is upset that his fans have portrayed him “as a God in posters that appeared in Madurai during the audio launch of Velayudham.” A peeved Vijay has issued a press statement- At the audio launch of Velayudham some of my fans had put up hoardings and banner depicting me as God.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam