»   » കാവലാന്‍ റിലീസ് ഉറപ്പായി

കാവലാന്‍ റിലീസ് ഉറപ്പായി

Posted By:
Subscribe to Filmibeat Malayalam
Kavalan
തമിഴ്‌നാട്ടുകാരുടെ പൊങ്കല്‍ ആഘോഷത്തിന് കൊഴുപ്പേകാന്‍ വിജയ്‌യുടെ കാവലാനും എത്തുമെന്ന് ഉറപ്പായി. ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലാന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നതോടെയാണ് റിലീസ് ഉറപ്പായത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. അസിനും മിത്രാ കുര്യനുമുള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖാണ്.

ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന കാവലാന്റെ റിലീസ് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടമ്പാക്കത്ത് പ്രചരിച്ചിരുന്നു. ജനുവരി 14ന് ലോകമൊട്ടാകെ ഇളയദളപതിയുടെ ചിത്രം റിലീസ് ചെയ്യാനാണ് ഏകവീര ക്രിയേഷന്‍സ് തീരുമാനിച്ചിരിയ്ക്കുന്നത്.

റിലീസ് ഉറപ്പായെങ്കിലും തിയറ്റര്‍ ഉടമകള്‍ നിഷേധനിലപാട് തുടരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ എത്രതിയറ്ററുകള്‍ കാവലാന് വിട്ടുകിട്ടുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam