»   » നയന്‍സില്‍ മതിമയങ്ങിയ കുംഭകോണം

നയന്‍സില്‍ മതിമയങ്ങിയ കുംഭകോണം

Posted By:
Subscribe to Filmibeat Malayalam
Nayanthara stops traffic!
സ്വപ്‌നസുന്ദരി നിരത്തിലിറങ്ങിയാല്‍ എന്തുണ്ടാവും? അതിനെപ്പറ്റി അറിയണമെങ്കില്‍ കുംഭകോണത്തെ നാട്ടുകാരോട് ചോദിച്ചാല്‍ മതി. തെന്നിന്ത്യയുടെ സ്വപ്‌നസുന്ദരി സാക്ഷാല്‍ നയന്‍താരയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി റോഡിലിറങ്ങിയത്.

ശിവ മനസ്സുള്ള ശക്തി (എസ്എംഎസ്) ഫെയിം രാജേഷ് സംവിധാനം ചെയ്യുന്ന ബോസ് എങ്കിറ ഭാസ്‌ക്കരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. ഷൂട്ടിങ് ലൊക്കേഷനുകളുടെ കാര്യത്തില്‍ വീട്ടുവീഴ്ച വേണ്ടെന്ന സംവിധായകന്റെ നിലപാടാണ് ആരാധകരുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയത്.

ആര്യ നായകനാവുന്ന ചിത്രത്തിലെ ഒരു രംഗം ഷൂട്ട് ചെയ്യാന്‍ തിരഞ്ഞെടുത്തത് കുംഭകോണത്തെ പ്രധാന ബസ് സ്റ്റാന്‍ഡായിരുന്നു. ആര്യയും നയന്‍സും ഇവിടെ നിന്ന് ബസ് കയറുന്നതും പിന്നീട് ഇരുവരും ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുന്ന രംഗങ്ങളുമാണ് ഈ സീനില്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ നയന്‍സ് ബസ് സ്റ്റാന്‍ഡിലെത്തിയതോെട കാര്യങ്ങളാകെ മാറി. താരത്തെ ഒരു നോക്കുകാണാനായി ആരാധകര്‍ കൂട്ടംകൂട്ടമായി എത്തിയതോടെ കുംഭകോണം നഗരം മുഴുവന്‍ ട്രാഫിക് ബോക്കില്‍ അകപ്പെട്ടു. പിന്നീട് ലൊക്കേഷന്‍ ബസ് സ്റ്റാന്‍ഡിന് പുറത്തേക്ക് മാറ്റിയാണ് അണിയറപ്രവര്‍ത്തകര്‍ തിരക്ക് ഒരുപരിധി വരെ ഒഴിവാക്കിയത്.

പതിവ് ഗ്ലാമര്‍ ഗെറ്റപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു സാധാരണക്കാരിയുടെ വേഷത്തിലാണ് നയന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു പുതിയ നയന്‍സിനെയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണുകയെന്ന് സംവിധായകന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam