»   »  യുഎസിലും യന്തിരന്‍ തരംഗം

യുഎസിലും യന്തിരന്‍ തരംഗം

Posted By:
Subscribe to Filmibeat Malayalam
Endhiran
രജനീകാന്തിന്റെ യന്തിരന്‍ യുഎസിലും വന്‍ഹിറ്റ്. തമിഴിന് പുറമെ യന്തിരന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ക്കും നല്ല പ്രതികരണമാണ് യുഎസ് ബോക്‌സ് ഓഫീസില്‍ ലഭിയ്ക്കുന്നത്. മൂന്നു പതിപ്പുകളും കൂടി ഏകദേശം 50 കോടിയോളം കളക്ഷന്‍ ഇവിടെ നിന്ന് നേടുമെന്നാണ് സണ്‍ പിക്ചേഴ്സിന്റെ കണക്കുക്കൂട്ടല്‍.

യുഎസ് ബോക്‌സ് ഓഫീസില്‍ 14ാം സ്ഥാനത്താണ് യന്തിരന്‍. ആദ്യ വാരാന്ത്യത്തില്‍ തന്നെ 64 തിയറ്ററുകളില്‍ നിന്നായി ആറരക്കോടിയോളം രൂപ യന്തിരന്‍ ഇവിടെ നിന്നും നേടിയിട്ടുണ്ട്. അമേരിക്കയില്‍ ഒരു തമിഴ് ചിത്രത്തിന് ലഭിയ്ക്കുന്ന ഏറ്റവും മികച്ച ഓപ്പണിങാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.

യന്തിരന്റെ ഹിന്ദി വേര്‍ഷനായ റോബോട്ട് ഹിറ്റ് ചാര്‍ട്ടില്‍ 21ാമതാണ്. 42 സ്‌ക്രീനുകളില്‍ നിന്നായി 43 ലക്ഷത്തോളം രൂപ റോബോട്ട് നേടിയിട്ടുണ്ട്. ഹിറ്റ് ചാര്‍ട്ടില്‍ പതിനേഴാമതുള്ള റോബോ (തെലുങ്ക്)യ്ക്ക് 36 തിയറ്ററുകളില്‍ നിന്നായി 2.16 കോടി രൂപ കളക്ഷനും ലഭിച്ചു. ഏതെങ്കിലും ഒരു തെലുങ്ക് ഡബ്ബ് ചിത്രത്തിന് യുഎസില്‍ ലഭിയ്ക്കുന്ന ഏറ്റവും മികച്ച കളക്ഷനാണിത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam