»   » റീമ സെന്‍ വിവാഹത്തിനൊരുങ്ങുന്നു

റീമ സെന്‍ വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Reema Sen
തമിഴ് സിനിമയില്‍ തരംഗം സൃഷ്ടിച്ച ബംഗാളി സുന്ദരി റീമ സെന്‍ വിവാഹത്തിനൊരുങ്ങുന്നു. കാമുകന്‍ ശിവ കരണുമായി ഏറെക്കാലം പ്രണയിച്ചുനടന്നതിന് ശേഷമാണ് റീമ വിവാഹജീവിതത്തിന് ഒരുങ്ങുന്നത്. അടുത്തവര്‍ഷമാദ്യം തങ്ങളുടെ വിവാഹം നടക്കുമെന്ന് നടി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ..

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോട്ടല്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന ശിവ കരണും റീമയും തമ്മില്‍ പരിചയപ്പെടുന്നത്. സൗഹൃദം പതുക്കെ പ്രണയമായി വളരുകയായിരുന്നു.

ഏതാനും മാസം ഇവരുടെ വിവാഹനിശ്ചയം നടന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും റീമ തന്നെ അതെല്ലാം നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ വിവാഹം അടുത്തവര്‍ഷം നടക്കുമെന്നും മാതാപിതാക്കള്‍ അതിന് സമ്മതിച്ചുവെന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിവാഹദിനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും നടി പറയുന്നു.

English summary
Reemma Sen’s wedding with her longtime beau Shiv Karan Singh will take place next year. The actress disclosed this herself. Reemma and hotelier Shiv Karan met a couple of years ago and their friendship soon blossomed into love.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam