»   » മനമിളക്കാന്‍ പെരുമാളിലൂടെ നമിത

മനമിളക്കാന്‍ പെരുമാളിലൂടെ നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
തനിയ്‌ക്ക്‌ വേണ്ടി അമ്പലം നിര്‍മ്മിയ്‌ക്കാന്‍ പോലും തയാറായ ആരാധകരുടെ അഭിരുചികള്‍ക്കൊത്ത്‌ പരിധിയില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ തയാറുള്ള താരമാണ്‌ നമിത. ഈയൊരു പ്രത്യേകത തന്നെയാണ്‌ കോളിവുഡില്‍ ഒരു സൂപ്പര്‍ താര ഇമേജ്‌ നമിതയ്‌ക്ക്‌ നേടിക്കൊടുത്തതും.

വിന്‍സെന്റ്‌ ശെല്‍വ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പെരുമാളിലും നമിത പ്രതീക്ഷ തെറ്റിയ്‌ക്കുന്നില്ല. പെരുമാളിലെ അഞ്ച്‌ ഗാനങ്ങള്‍ ഗ്ലാമറിന്റെ അതിധാരാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

'സണ്ടൈ' എന്ന ചിത്രത്തിലൂടെ കോളിവുഡിലെ ഭാഗ്യജോഡികളായി മാറിയ സുന്ദര്‍ സി-നമിത ടീം തന്നെയാണ്‌ പെരുമാളിലും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്‌. നമിതയ്‌ക്ക്‌ പുറമെ പുതുമുഖ താരമായ ലക്ഷ്മിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നു.

കള്ളന്‍മാരുടെ തലവനെ വശീകരിച്ച്‌ വലയില്‍ വീഴ്‌ത്താനെത്തുന്ന സുന്ദരിയായാണ്‌ നമിത പെരുമാളില്‍ വേഷമിടുന്നത്‌. കള്ളന്‍മാരുടെ തലവനായി സുന്ദര്‍ സിയും വേഷമിടുന്നു.

ഇവരെക്കൂടാതെ പൊന്നന്പലം ആഷിഷ്‌ വിദ്യാര്‍ത്ഥി, ഹാസ്യ താരം വിവേക്‌ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

നമിതയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam