»   » വിജയ് ഫാന്‍സില്‍ കൂട്ടരാജി

വിജയ് ഫാന്‍സില്‍ കൂട്ടരാജി

Posted By:
Subscribe to Filmibeat Malayalam
Vijay
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനം വിജയ് ഫാന്‍സ് അസോസിയേഷനില്‍ കലഹത്തിനിടയാക്കുന്നു.

ജയലളിതയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വിജയ് ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയക്കത്തിന്റെ സംസ്ഥാന പ്രസിഡന്റ് ജയശീലന്‍ ഉള്‍പ്പടെ 2500 പേര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. രാജിവെച്ചവര്‍ ഡിഎംകെയില്‍ ചേരുമെന്നാണ് സൂചന. അതേ സമയം ജയശീലനെ പുറത്താക്കിയതായി വിജയ് യുടെ പിതാവും എസ്എ ചന്ദ്രശേഖര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പുറത്താക്കല്‍.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് അണ്ണാ അരിവാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രാജിപ്രഖ്യാപനമുണ്ടായത്. രാജിവെച്ചവര്‍ വിജയ്ക്കും അദ്ദേഹത്തിന്റെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ആരാധകരെ കുറിച്ചോ അവരുടെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചോ വിജയ്ക്ക് കൃത്യമായ ധാരണയില്ലെന്നും സംഘടനയില്‍ നിന്നും പുറത്തായ ജയശീലന്‍ പറഞ്ഞു.

അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ച് ഡിഎംകെയില്‍ ചേരുന്നവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് മക്കള്‍ ഇയക്കം സംസ്ഥാന സെക്രട്ടറി ആര്‍ രവിരാജ പറഞ്ഞു. ജയലളിതയ്ക്ക് പിന്തുണ നല്‍കാന്‍ നേരത്തെ വിജയ്‌യുടെ നേതൃത്വത്തില്‍ തീരുമാനിച്ചതാണ്. നിലവിലെ സാഹചര്യത്തില്‍ അതിലൊരു മാറ്റവുമില്ലെന്ന് രവിതേജ വ്യക്തമാക്കി.

23 ലക്ഷം അംഗങ്ങളുള്ള വിജയ് മണ്‍ട്രത്തില്‍ തമിഴ്‌നാട്ടില്‍ മാത്രമായി 47,000 ഫാന്‍സ് അസോസിയേഷന്‍ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിജയ് യുടെ പിതാവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ ജയലളിതയുമായി ചര്‍ച്ച നടത്തി പിന്തുണ അറിയിച്ചിരുന്നു.

English summary
C Jayaseelan, the State president of the Vijay Fans Club, and another office bearer were expelled for ‘anti-club activities’, according to a press release issued by S A Chandrasekar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam