»   » സൂര്യയും വിക്രമും മണിരത്‌നം ചിത്രത്തില്‍

സൂര്യയും വിക്രമും മണിരത്‌നം ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Vikram and Surya
വിക്രവും സൂര്യയും കഴിവുറ്റ താരങ്ങളാണ് ഇവര്‍ ഒന്നിച്ചപ്പോള്‍ പിതാമഹന്‍ എന്നൊരു നല്ല ചിത്രം പിറക്കുകയും ചെയ്തിരുന്നു.

ഇവരുടെ കഴിവുകള്‍ മണിരത്‌നം ഉപയോഗപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും. അതേ സൂര്യയെയും വിക്രമിനെയും നായകന്മാരാക്കി മണിരത്‌നം പുതിയ ചിത്രം സംവിധാനം ചെയ്യുന്നു.

പൊന്ന്യന്‍ സെല്‍വന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്താം നൂറ്റാണ്ടിലെ ഒരു കഥയാണ് ഈ ചിത്രത്തില്‍ ചുരുള്‍നിവരുന്നത്.

ചിത്രത്തില്‍ വിക്രം രാജരാജ ചോളനായും സൂര്യ പല്ലവ രാജാവായും വേഷമിടുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ നോവലാണ് ചലച്ചിത്രമാക്കുന്നത്. ജയമോഹനാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ തെലുങ്ക് പതിപ്പില്‍ സൂര്യയ്ക്ക് പകരം മഹേഷ്ബാബു അഭിനയിക്കും. എന്നാല്‍ തമിഴിലും തെലുങ്കിലും വിക്രം അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാന് പകരം ഇത്തവണ യുവന്‍ ശങ്കര്‍ രാജയാണ് ഈ മണിരത്‌നം സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

മണിരത്‌നത്തിന്റെ കഴിഞ്ഞ ചിത്രമായ രാവണനിലും ഹിന്ദി ചിത്രമായ രാവണിലും വിക്രമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ആയുധ എഴുത്ത് എന്ന മണിരത്‌നം ചിത്രത്തില്‍ സൂര്യ അഭിനയിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam