»   » ലേറ്റാ വന്താലും ലേറ്റസ്റ്റായി രജനി

ലേറ്റാ വന്താലും ലേറ്റസ്റ്റായി രജനി

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേന്‍....ഈ പഞ്ച് ഡയലോഗിനെ അനുസ്മരിപ്പിയ്ക്കുന്ന ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം കൂടുതല്‍ ആരോഗ്യവാനായി ജൂലൈ 13ന് രജനി തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയേക്കുമെന്നാണ് അറിയുന്നത്.

വൃക്ക സംബന്ധമായ ചികിത്സയ്ക്കായി മേയ് അവസാനം സിംഗപ്പൂരിലേക്ക് പോയ അദ്ദേഹം സുഖം പ്രാപിച്ചു കഴിഞ്ഞു. രജനിയുടെ തിരിച്ചുവരവ് മരുമകന്‍ ധനുഷും സ്ഥിരീകരിച്ചിട്ടുണ്ട്. മകള്‍ ഐശ്വര്യയ്്‌ക്കൊപ്പമാവും എത്തുക.

ജൂലായ് 13ന് രജനിക്കും കുടുംബാംഗങ്ങള്‍ക്കുമായി ഒരു സ്വകാര്യ വിമാനത്തില്‍ ടിക്കറ്റുക്കള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞതായി അറിയുന്നു. 13ന് രാത്രി അദ്ദേഹം ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവരവ് വന്‍ ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം.


ബിഗ് ബജറ്റ് ചിത്രമായ 'റാണ'യുടെ ഷൂട്ടിങ്ങിന്റെ ആദ്യദിനത്തിലാണ് രജനിയ്ക്ക് ദേഹാസ്വസ്ഥ്യമുണ്ടായത്. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരിച്ചെത്തിയാലുടന്‍ വൈകാതെ റാണയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക.

English summary
Superstar Rajnikanth is likely to return to the country on July 13 after six weeks of treatment for kidney-related ailments in Singapore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam