»   »  'അണ്ണന്‍ വന്താച്ച്' ആരാധകര്‍ ആഘോഷത്തില്‍

'അണ്ണന്‍ വന്താച്ച്' ആരാധകര്‍ ആഘോഷത്തില്‍

Posted By:
Subscribe to Filmibeat Malayalam
Rajnikanth
ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കുമിടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തി. വിദഗ്ധ ചികിത്സയ്ക്ക് ശേഷം സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തുന്ന സൂപ്പര്‍താരത്തെ നേരില്‍ക്കാണാന്‍ രാത്രിയായിട്ടും ആയിരക്കണക്കിന് ആരാധകരാണ് ചെന്നൈ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. ഒടുവില്‍ രജനിയ്ക്ക് വഴിയൊരുക്കാന്‍ വേണ്ടി ആരാധകരെ ചെറുതായി ലാത്തിചാര്‍ജ്ജ് ചെയ്യേണ്ടതായും വന്നു.

ഭാര്യ ലത മക്കളായ സൗന്ദര്യ, ഐശ്വര്യ എന്നിവര്‍ക്കൊപ്പമായിരുന്നു രജനിയുടെ വരവ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാത്രി 10.20ഓടെയാണ് രജനി ചെന്നൈയിലെത്തിയത്.

തിരക്കിനിടെ കഷ്ടപ്പെട്ട് കാറില്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോയ താരം ഇതിനിടെ ആരാധകരെ കൈവീശി കാണിയ്ക്കാനും മറന്നില്ല. കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ രജനി തീര്‍ത്തും സന്തോഷവനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുഖഭാവങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

സ്‌റ്റൈല്‍ മന്നന്റെ വരവ് പ്രതീക്ഷിച്ച് വൈകിട്ട് തന്നെ ആരാധകര്‍ വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. തോരണങ്ങളും ഫ്‌ളെക്‌സ് ബോര്‍ഡുകളുമായി തങ്ങളുടെ പ്രിയതാരത്തിന്റെ തിരിച്ചുവരവ് അവര്‍ ആഘോഷമാക്കി.

ചികിത്സ കഴിഞ്ഞെത്തിയ രജനി ചെന്നൈയ്ക്ക് പുറത്തുള്ള ഫാം ഹൗസില്‍ ഒരുമാസം വിശ്രമിയ്ക്കുമെന്നാണ് സൂചന. ഇതിനിടെ പുതിയ ചിത്രമായ റാണയുടെ സംവിധായകന്‍ കെഎസ് രവികുമാറുമായി ചര്‍ച്ചകളും നടത്തും.

കഴിഞ്ഞ മെയ് 28നാണ് വൃക്ക സംബന്ധമായ തകരാറുകളെ തുടര്‍ന്ന് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
Tamil superstar Rajinikanth returned to Chennai on Wednesday night, nearly one-and-a-half months after he flew out to Singapore for medical treatment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam