»   » അജിത്തിന് പുതിയ ഐഡിയ; വിമാനം വാങ്ങുന്നു!

അജിത്തിന് പുതിയ ഐഡിയ; വിമാനം വാങ്ങുന്നു!

Posted By:
Subscribe to Filmibeat Malayalam
Ajith
ചലച്ചിത്രതാരങ്ങളില്‍ പലരുടെയും ഹോബി വിലപിടിച്ചതാണ്. അവര്‍ നേരമ്പോക്കാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് വെറുതെയൊരു പകല്‍ക്കിനാവു പോലും കാണാന്‍ വയ്യാത്തതാണ്. ചിലര്‍ കാറുകള്‍ വാങ്ങിക്കൂട്ടും, മറ്റുചിലര്‍ ക്യാമറകള്‍ വാങ്ങിക്കൂട്ടും. ഇനിയും ചിലര്‍ വിദേശങ്ങളില്‍ യാത്രപോകും അങ്ങനെയങ്ങനെ താരങ്ങള്‍ക്ക് എന്തൊക്കെത്തരം ഹോബികള്‍.

നിരന്തരമായ ഷൂട്ടിങ്ങുകളും മറ്റും മടുപ്പിക്കുമ്പോഴും താരങ്ങള്‍ പലരും ഇത്തരം നേരമ്പോക്കുകളില്‍ സന്തോഷം കണ്ടെത്തുന്നത്. തമിഴ്താരം അജിത്തിന്റെ കാര്യമെടുത്താല്‍ നിരന്തരം ഷൂട്ടിങ് എന്നൊരു പ്ര്ശ്‌നമേയില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ അത്രയേ അജിത്ത് ചെയ്യുന്നുള്ളു.

ഇതിനിടെ പലതരം ഹോബികളുണ്ട് അജിത്തിന്. ഇതില്‍പ്പലതും മടുത്തുകഴിഞ്ഞ അദ്ദേഹം സന്തോഷം കണ്ടെത്താന്‍ പുതിയ വഴി തേടുകയാണ്. ഇതെന്താണെന്നല്ലേ ഒരു വിമാനം വാങ്ങുക. എയ്‌റോ മോഡലിങില്‍ ഹരം കയറിയ താരം വിമാനം സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത.

അഞ്ചു സീറ്റുകളുള്ള ഒരു മിനി എയര്‍ക്രാഫ്റ്റാണ് അജിത്ത് സ്വന്തമാക്കുന്നത്. ഇതിനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് സൂചന.

എന്തു കാര്യം ചെയ്താലും അത് നൂറുശതമാനം ഭംഗിയാക്കുക എന്നതാണ് അജിത്തിന്റെ രീതി. അതുകൊണ്ടുതന്നെ എയ്‌റോ മോഡലിങും പെര്‍ഫക്ടാക്കാന്‍ വിമാനം സ്വന്തമായി വാങ്ങുകയെന്നതാമ് താരത്തിന്റെ ഐഡിയ.

അടുത്തിടെ അജിത് പൈലറ്റ് ലൈസന്‍സും സമ്പാദിച്ചിരുന്നു. മങ്കത എന്ന പുതിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ് ഇപ്പോള്‍ അജിത്. അതിനിടെ കിട്ടുന്ന ഒഴിവുസമയത്ത് റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനവുമായി കളിക്കുകയാണത്രേ അദ്ദേഹത്തിന്റെ വിനോദം. ടെന്‍ഷന്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി അദ്ദേഹം ഇതിനെ കാണുന്നു-അജിത്തുമായി അടുപ്പമുള്ളവര്‍ പറയുന്നതിങ്ങനെയാണ്.

English summary
Ajith, the avid admirer of aero modeling that he is, has reportedly decided to buy a small aircraft of his own. It is said that the Thala has ordered a five-seater mini flight, which is on its way

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam