»   » അവസാനം രാവണന്റെ പോസ്റ്ററില്‍ പൃഥ്വി

അവസാനം രാവണന്റെ പോസ്റ്ററില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Ravan
ഒടുവില്‍ മണിരത്‌നത്തിന്റെ രാവണന്റെ പോസ്റ്ററുകളില്‍ പൃഥ്വിരാജിന്റെ മുഖം. ജൂലൈ ആറിന് പുറത്തിറങ്ങിയ തമിഴ്‌നാട്ടിലെ പത്രപരസ്യങ്ങളിലാണ് പൃഥ്വിരാജിന്റെ പൊലീസ് വേഷത്തിലുള്ള സ്റ്റില്ലുകള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

വമ്പന്‍ പരസ്യഘോഷങ്ങളുമായി തിയറ്ററുകളിലെത്തിയ തമിഴ് രാവണന്റെ പോസ്റ്ററുകളില്‍ വിക്രമിന്റെയും ഐശ്വര്യ റായിയുടെയും മുഖങ്ങള്‍ മാത്രമാണ് ഇതുവരെയുണ്ടായിരുന്നത്. ചിത്രത്തില്‍ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിനെ മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് പരസ്യങ്ങളില്‍ മനപൂര്‍വം ഒതുക്കുകയായിരുന്നു.

എന്നാല്‍ രാവണനിലെ പൃഥ്വിയുടെ പ്രകടനം നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയതോടെ നടന്റെ മുഖം ഉള്‍പ്പെടുത്താന്‍ വിതരണക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഹിന്ദി രാവണില്‍ വിക്രം അവതരിപ്പിച്ച ദേവ് എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് തമിഴില്‍ പൃഥ്വി അവതരിപ്പിച്ചത്. എന്നാല്‍ ഇവരുടെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ പൃഥ്വി ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

പോസ്റ്ററുകളില്‍ ഒതുക്കപ്പെട്ടിട്ടും ശക്തമായി തിരിച്ചെത്താനായത് പൃഥ്വിയ്ക്ക് നേട്ടം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam