»   » നവ്യ വീണ്ടും ഗ്ലാമറസാകുന്നു

നവ്യ വീണ്ടും ഗ്ലാമറസാകുന്നു

Posted By:
Subscribe to Filmibeat Malayalam
Navya nair
ഒരിടവേളയ്ക്ക് ശേഷം നവ്യ വീണ്ടും ഗ്ലാമറിന്റെ വഴിയിലേക്ക്. ശ്രീകാന്ത് നായകനാകുന്ന തമിഴ് ചിത്രമായ രസിയ്ക്കും സീമാനെയിലൂടെയാണ് നവ്യ വീണ്ടും ഗ്ലാമര്‍ ഗേളായി മാറുന്നത്.

ട്രാന്‍സ് ഇന്ത്യയുടെ ബാനറില്‍ തിരുമലൈ നിര്‍മിച്ച് ആര്‍കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. നന്ദനം ഫെയിം അരവിന്ദും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

രസിയ്ക്കും സീമാനെയിലെ കഥാപാത്രം ഗ്ലാമര്‍ ആവശ്യപ്പെടുന്ന ഒന്നാണെന്നും അതിനാലാണ് താന്‍ അത്തരം വേഷം അവതരിപ്പിയ്ക്കാന്‍ തയാറായതെന്നും താരം പറയുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിയ്ക്കുമെങ്കിലും അതൊരിയ്ക്കലും വള്‍ഗര്‍ ആവില്ല. ഇത് രണ്ടും തമ്മിലുള്ള അതിര്‍വരന്പുകള്‍ എനിയ്ക്കറിയാം. ഗ്ലാമറിനൊപ്പം അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഞാന്‍ തേടുന്നത്- നവ്യ പറയുന്നു.

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച രസിയ്ക്കും സീമാനെയില്‍ നാസര്‍, നിഴല്‍കള്‍ രവി, വിജയകുമാര്‍, സീത എന്നിവരും അഭിനയിക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam