»   » 3 ഇഡിയറ്റ്‌സിലേക്കില്ലെന്ന് സിദ്ധാര്‍ത്ഥും

3 ഇഡിയറ്റ്‌സിലേക്കില്ലെന്ന് സിദ്ധാര്‍ത്ഥും

Posted By:
Subscribe to Filmibeat Malayalam
Sidarth
3 ഇഡിയറ്റ്‌സിന്റെ തമിഴ്-തെലുങ്ക് പതിപ്പിലേക്കില്ലെന്ന് നടന്‍ സിദ്ധാര്‍ത്ഥും. ചിലന്പരശനും മാധവനും ഒഴിഞ്ഞതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥും റീമേക്കിനില്ലെന്ന് വ്യക്തമാക്കിയത്.

ചിന്പുവിന്റെ ഒഴിവിലേക്ക് സിദ്ധാര്‍ത്ഥ് എത്തുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് തെലുങ്ക് പ്രൊജക്ടുകളുമായി ബിസിയായിരിക്കുന്ന സിദ്ധാര്‍ത്ഥിന് അടുത്തൊന്നും ഡേറ്റില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഭാവ, 180, ഇനിയും പേരിട്ടിട്ടില്ലാത്ത വാള്‍ട്ട് ഡിസ്‌നി ചിത്രം എന്നിവയാണ് സിദ്ധാര്‍ത്ഥ് കമ്മിറ്റ്‌ ചെയ്തിരിയ്ക്കുന്ന ചിത്രങ്ങള്‍. ഇതിനൊക്കെയിടയില്‍ താന്‍ 3 ഇഡിയറ്റ്‌സിലെ റോളും ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത ട്വിറ്ററിലൂടെയാണ് താരം നിഷേധിച്ചത്.

സിദ്ധാര്‍ത്ഥും ഇല്ലെന്ന് വ്യക്തമാക്കിയതോടെ സംവിധായകന്‍ ശങ്കര്‍ ഒരു വന്‍ പ്രതിസന്ധിയിലകപ്പെട്ടിരിയ്ക്കുകയാണ്. വിജയ്‌ക്കൊപ്പം ആര് നടിയ്ക്കുമെന്നത് തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. മികച്ച താരങ്ങളെ ലഭിച്ചില്ലെങ്കില്‍ ശങ്കര്‍ ഈ പ്രൊജക്ട് ഉപേക്ഷിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam