»   » കാവലാന്റെ തലവേദന തീരുന്നില്ല

കാവലാന്റെ തലവേദന തീരുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Kavalan
വിജയ് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍ തീരുമാനമെടുത്തതോടെ പൊങ്കല്‍ റിലീസ് പ്രഖ്യാപിച്ച കാവലാന്‍ വീണ്ടും പ്രതിസന്ധിയിലായി.

സിനിമയുടെ സെന്‍സറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തമിഴ്‌നാട് തിയറ്റേഴ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച തിരുച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്ന് കാവലാനുമായി സഹകരിയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. സുറയുടെ റിലീസിലൂടെ നേരിട്ട നഷ്ടം നികത്താതെ കാവലാന്റെ റിലീസിനെപ്പറ്റി ചോദ്യമുദിയ്ക്കുന്നില്ലെന്നും സംഘടനാവക്താക്കള്‍ വ്യക്തമാക്കി.

യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാവലാന്‍ നല്ല ചിത്രമെന്ന പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒത്തുതീര്‍പ്പുകള്‍ക്കായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനകളാണ് നല്‍കുന്നത്.

വിജയ്‌ക്കെതിരെ രാഷ്ട്രീയനീക്കങ്ങളും തമിഴകത്ത് ഉണ്ടെന്ന് സൂചനകളുണ്ട്. കാവലാന്റെ റിലീസ് തടയുന്നതിന് ഇതുംകാരണമാണെന്ന് പറയപ്പെടുന്നു. അടുത്തിടെ വിജയ്‌യുടെ പിതാവ് എഐഡിഎംകെ നേതാവ് ജയലളിതയെ കണ്ടു ചര്‍ച്ച നടത്തിയത് ഡിഎംകെ നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

പ്രതിസന്ധികള്‍ പരിഹരിച്ച തിങ്കളാഴ്ചയോടെയെങ്കിലും പ്രിന്റുകള്‍ അയക്കാന്‍ സാധിച്ചാലെ പൊങ്കലിന് കാവലാന്‍ റിലീസ് ചെയ്യാന്‍ കഴിയൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam