»   » മണിരത്‌നം ചിത്രത്തില്‍ വിജയ്‍യും വിക്രമും

മണിരത്‌നം ചിത്രത്തില്‍ വിജയ്‍യും വിക്രമും

Posted By:
Subscribe to Filmibeat Malayalam
Vijay And Vikram
കുറച്ചുനാള്‍ മുമ്പുവരെ തമിഴകത്തിന്റെ ഇളയദളപതിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു. ഓരോ റിലീസും ഒന്നിനുപിന്നാലെ മറ്റൊന്നായി പൊട്ടിപ്പൊളിഞ്ഞ് വിജയുടെ കാലം കഴിഞ്ഞുവെന്ന് മുദ്രകുത്തപ്പെടുന്ന രീതിയിലായിരുന്നു കര്യങ്ങള്‍.

എന്നാല്‍ കാവലന്റെ റിലീസോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. വിജയ് പ്രതാപം തിരിച്ചുപിടിക്കുകയാണ്. പിന്‍തള്ളിയ സംവിധായകരെല്ലാം വിജയ്‌യെ വീണ്ടും ലിസ്റ്റില്‍ കൊണ്ടുവന്നിരിക്കുന്നു.

ബോളിവുഡ് ചിത്രമായ ത്രി ഇഡിയറ്റ്‌സില്‍ വിജയ് യെ മാറ്റി സൂര്യയെ തീരുമാനിച്ച സംവിധായകന്‍ ശങ്കര്‍ തിരകെ വിജയ് യെത്തന്നെ നായകനാക്കിയിരിക്കുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മണിരത്‌നവും തന്റെ ചിത്രത്തില്‍ സൂര്യയെ ഉപേക്ഷിച്ച് വിജയ്‌യെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുക. വിക്രം, വിശാല്‍ തുടകങ്ങിയവരും ഇതില്‍ വിജയ് യോടൊപ്പമുണ്ട്.
പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം സണ്‍ പിക്‌ചേഴ്‌സാണ്.

രാവണ്‍ എന്ന ചിത്രത്തിന്‍രെ പരാജയത്തിന് മറുപടിയായി പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ ഒരു മികച്ച വിജയം ഉണ്ടാക്കുകയെന്നതാണ് മണിരത്‌നത്തിന്റെ ലക്ഷ്യം. ബിഗ്ബജറ്റില്‍ത്തന്നെയാവും ചിത്രം ഒരുക്കുക.

യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്‌ചേഴ്‌സ് മുന്നോട്ടുവന്നതും മണിരത്‌നത്തിന്റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

English summary
Veteran filmmaker Mani Ratnam has decided to cast Vijay, Vishal and Vikram in his next film. The director is getting the script ready for his next film and is penning it down with these three stars in mind,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam