»   » വിക്രമിന് പുതിയ റെക്കാര്‍ഡ്

വിക്രമിന് പുതിയ റെക്കാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam
Vikram
ഒരു സിനിമ, അതിന്റെ രണ്ട് പതിപ്പുകള്‍, അതില്‍ രണ്ട് വ്യത്യസ്ത വേഷങ്ങള്‍-ചീയന്‍ വിക്രം അപൂര്‍വമായൊരു റെക്കാര്‍ഡ് സൃഷ്ടിയ്ക്കുകയാണ്. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ രാവണനിലൂടെയാണ് വിക്രം പുതിയ ചരിത്രമെഴുതുന്നത്.

രാവണയുടെ ഹിന്ദി പതിപ്പില്‍ ദേവ് എന്ന പൊലീസുകാരന്റെ വേഷമാണ് വിക്രം അവതരിപ്പിയ്ക്കുന്നത്. അഭിഷേക് ബച്ചന്റെ രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ തേടുന്ന രാമനെയാണ് ദേവ് എന്ന പൊലീസ് കഥാപാത്രം പ്രതിനിധീകരിയ്ക്കുന്നത്. രാമായണത്തില്‍ രാമനാണ് നായകനെങ്കിലും മണിരത്‌നത്തിന്റെ ആധുനിക രാമായണത്തില്‍ രാവണനാണ് നായകന്‍.

ചിത്രത്തിന്റെ തമിഴ് പതിപ്പിലെത്തുമ്പോള്‍ കാര്യങ്ങള്‍ നേരെ തലതിരിയും ചിത്രത്തിലെ പ്രതിനായകന്‍ രാവണനായെത്തുന്നത് വിക്രം ആണ്. ഹിന്ദിയില്‍ വിക്രം അഭിനയിച്ച റോളിലെത്തുന്നതാവട്ടെ സാക്ഷാല്‍ പൃഥ്വിരാജും. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു കൂടുമാറ്റം ഇതാദ്യമാണ്.

ബോളിവുഡിലേക്കുള്ള വിക്രമിന്റെ കാല്‍വെപ്പായി രാവണന്‍ മാറുമെന്നാണ് പ്രവചനം. ചിത്രം തിയറ്ററുകളിലെത്തും മുമ്പെ എക്‌സ്‌ക്ലൂസീവ് അഭിമുഖവും തേടി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വിക്രമിന് പിന്നാലെ നടക്കുകയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അകലം പാലിയ്ക്കാനാണ് സംവിധായകന്‍ മണിരത്‌നം എല്ലാ താരങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam