»   » വിജയ്ക്ക് പകരം ആര്?

വിജയ്ക്ക് പകരം ആര്?

Posted By:
Subscribe to Filmibeat Malayalam
Vijay
3 ഇഡിയ്റ്റ്‌സിന്റെ റീമേക്കില്‍ നിന്നും വിജയ് പുറത്തായെന്ന് ഏതാണ്ട് ഉറപ്പായതിനൊപ്പം കോളിവുഡില്‍ മറ്റൊരു ചോദ്യം ഉയരുകയാണ്. ഇളയദളപതി വിജയ്ക്ക് പകരം സംവിധായകന്‍ ശങ്കര്‍ ആരെയാവും കണ്ടെത്തുക? കോളിവുഡിലെ പലയങ് സ്റ്റാറുകളുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി ഉത്തരം പറയാനാവുന്നില്ല.

എന്നാല്‍ സിനിമയുടെ ആരംഭത്തില്‍ തന്നെ ഇത്രവലിയ കുഴപ്പങ്ങളുണ്ടായിട്ടും കുലുങ്ങാത്ത ഒരാളുണ്ട്. വേറാരുമല്ല, ശങ്കര്‍ തന്നെയാണ് ആ മനുഷ്യന്‍. കോളിവുഡിലെ മിസ്റ്റര്‍ കൂള്‍ സംവിധായകനെ ഇതൊന്നും അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശങ്കറിന്റെ സ്വപ്‌നപദ്ധതിയായ യന്തിരനും ഒരുകാലത്ത് ഇതുപോലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. പത്ത് വര്‍ഷം മുമ്പ് കമലും പിന്നീടും ഷാരൂഖും ഒക്കെ യന്തിരനിലെ നായകനാവുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുക്കം സാക്ഷാല്‍ രജനിയായിരുന്നു സിനിമയില്‍ നായകനായത്.

യന്തിരന്റെ നിര്‍മാണത്തിന് പണം തടസ്സമായപ്പോഴും ശങ്കര്‍ തളര്‍ന്നില്ല. പഴയ നിര്‍മാതാവിന്റെ പണപ്പെട്ടി കാലിയായപ്പോള്‍ ശങ്കര്‍ ഇടപെട്ടാണ് സണ്‍ പിക്‌ചേഴ്‌സിനെ ഈ പ്രൊജക്ടിലേക്കെത്തിച്ചത്. പിന്നീട് നടന്നതെല്ലാം ഏവര്‍ക്കും അറിവുള്ള കാര്യങ്ങള്‍. വിജയ് പോലുള്ള ഒരു താരം ഒഴിഞ്ഞുപോയതെന്നും ഇന്ത്യന്‍ സ്പീല്‍ ബര്‍ഗിന് പ്രശ്‌നമാവില്ലെന്നാണ് കോടമ്പാക്കം കരുതുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam