»   » അപര്‍ണയെ ചുംബിയ്ക്കാന്‍ വയ്യ: അജ്മല്‍

അപര്‍ണയെ ചുംബിയ്ക്കാന്‍ വയ്യ: അജ്മല്‍

Posted By:
Subscribe to Filmibeat Malayalam
Ajmal and Aparna
സൂപ്പര്‍ഹിറ്റ് ചിത്രമായ 'കോ'യിലെ വില്ലന്‍കഥാപാത്രത്തിലൂടെ കോളിവുഡില്‍ സ്ഥിതി ഭദ്രമാക്കിയിരിക്കുകയാണ് നടന്‍ അജ്മല്‍. 'കോ'യ്ക്ക് ശേഷം ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളാണ് ഈ നടനെ തേടിയെത്തുന്നത്. എന്നാല്‍ ഈ ഓഫറുകള്‍ സ്‌നേഹപൂര്‍വം നിരസിയ്ക്കുന്ന അജ്മലിന് വെള്ളിത്തിരയില്‍ നായകനായി തുടരാന്‍ തന്നെയാണ് ഉദ്ദേശം.

കോയ്ക്ക് മുമ്പേ ഷൂട്ടിങ് തുടങ്ങിയ കറുപ്പംപ്പട്ടി എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ശങ്കറിന്റെ സഹായിയായിരുന്ന പ്രകാശ് രാജ ചോളന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാജ്പയി, അര്‍ച്ചന എന്നിവരാണ് നായികമാര്‍.

പഴനിയില്‍ ഷൂട്ടിങ് തുടരുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് അജ്മലിന്റെ ചെയ്തിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരുരംഗത്തില്‍ നായികയായ അപര്‍ണയെ ചുംബിയ്ക്കുന്ന രംഗമുണ്ട്.അപര്‍ണ സമ്മതംമൂളിയ ഈ ലിപ് ലോക്ക് സീനില്‍ അഭിനയിക്കാന്‍ അപ്രതീക്ഷതമായി അജമല്‍ വിസമ്മതിച്ചതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. സിനിമയില്‍ ഏറെ പ്രധാന്യമുള്ള രംഗമാണെന്ന് സംവിധായകന്‍ പറഞ്ഞിട്ടും അജ്മല്‍ വഴങ്ങിയില്ലത്രേ.

ചുംബിയ്ക്കാന്‍ വിസമ്മതിച്ചതല്ല, അതിന് നടന്‍ പറഞ്ഞ കാരണമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്. കാര്യമിങ്ങനെ, ഒരു ഡോക്ടറായി കാണണമെന്നായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെന്ന് നടന്‍ പറയുന്നു. ഇതിനായി എന്നെ റഷ്യയിലേക്ക്് അയക്കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി സിനിമയിലെത്തിയത് അവരെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ചുംബനംപോലുള്ള വള്‍ഗര്‍ രംഗങ്ങളില്‍ അഭിനയിച്ച് ഇനിയും അവരെ വിഷമിപ്പിയ്ക്കില്ലെന്ന് അജ്മല്‍ പറയുന്നു.

നടന്റെ വിചിത്രമായ വിശദീകരണത്തിന് ശേഷം ചുണ്ടിലെ ചുംബനം കവിളിലേക്ക് മാറ്റാന്‍ സംവിധായകന്‍ സമ്മതിയ്ക്കുകയും ചെയ്തു. എന്തായാലും ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ തുടരണമോയെന്നായിരിക്കും ഒരുപക്ഷേ പ്രേക്ഷകര്‍ക്ക് നടനോട് ചോദിയ്ക്കാനുണ്ടാവുക?

English summary
Karuppampatti has Ajmal and two girls Aparnaa Bajpai and Archana. As per the storyline there is a kissing scene between Ajmal and Aparna in a very crucial moment in the film which was being shot in Palani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam