»   » ധനുഷ് ചിത്രത്തില്‍ നിന്നും അമല പുറത്ത്

ധനുഷ് ചിത്രത്തില്‍ നിന്നും അമല പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Amala Paul
ധനുഷിനെ നായകനാക്കി ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന 3ല്‍ നിന്നും കോളിവുഡിന്റെ പുതിയ ഹോട്ടി അമല പോള്‍ പുറത്ത്. ഡേറ്റ് ക്ലാഷാണ് അമലയ്ക്ക് ഈ പ്രൊജക്ടില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയതെന്ന് സിനിമാവെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3ന് വേണ്ടി സെപ്റ്റംബര്‍ അവസാനവും ഒക്ടോബറിലുമാണ് അമല ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ധനുഷിന്റെ സൗകര്യാര്‍ത്ഥം ആഗസ്റ്റില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അതേസമയം മറ്റു പ്രൊജ്കടുകള്‍ കമ്മിറ്റ് ചെയ്തതിനാല്‍ അമലയ്ക്ക് ആഗസ്റ്റില്‍ ഡേറ്റ് കൊടുക്കാനായില്ല. ഈ സാഹചര്യത്തില്‍ അമലയെ ഒഴിവാക്കാന്‍ ധനുഷും ഭാര്യ ഐശ്വര്യയും തീരുമാനിയ്ക്കുകയായിരുന്നു.

കോളിവുഡിലെ നല്ലൊരു ടീമിനൊപ്പം സഹകരിയ്ക്കാനുള്ള അവസരമാണ് ഇതിലൂടെ മിസ്സായതെന്ന് അമല പറയുന്നു. അതേസമയം അമല പോള്‍ ഒരു തെലുങ്ക് ചിത്രത്തിന് ഡേറ്റ് നല്‍കിയതാണ് ഐശ്വര്യയെ ചൊടിപ്പിച്ചതെന്നൊരു വാര്‍ത്ത തമിഴകത്ത് പരന്നിട്ടുണ്ട്. എന്നാലിത് അമല നിഷേധിയ്ക്കുന്നു.

English summary
Amala Paul is no longer part of Aishwarya Dhanush’s directorial debut venture 3

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam