»   » ഐശ്വര്യയുടെ ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായിക

ഐശ്വര്യയുടെ ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായിക

Posted By:
Subscribe to Filmibeat Malayalam
Aishwariya Dhanush and Shruthi Hassan
ധനുഷിനെ നായകനാക്കി ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ അഭിനയിക്കുന്നു. നേരത്തേ മലയാളിതാരം അമല പോളിനെയാണ് ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഡേറ്റുസംബന്ധമായ പ്രശ്‌നത്തെത്തുടര്‍ന്ന് അമലയ്ക്ക് ഈ ചിത്രം നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് ശ്രുതിയ്ക്ക് അവസരമൊത്തുവന്നത്. ഐശ്വര്യ ധനുഷ് ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആദ്യം പറഞ്ഞുകേട്ടിരുന്നത് ശ്രുതി ഹാസന്‍ നായികയാവുമെന്നായിരുന്നു.

എന്നാല്‍ പകരം ധനുഷും ഐശ്വര്യയും അമലയെ തീരുമാനിച്ചു. ശ്രുതിയുടെ തിരക്ക് അമലയുടെ ഭാഗ്യമായെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കഥവീണ്ടും മാറി, അമലയുടെ തിരക്ക് ശ്രുതിയുടെ ഭാഗ്യമായിരിക്കുകയാണ്.

ശ്രുതി ഓഗസ്റ്റ് അവസാനത്തോടെ തെലുങ്കില്‍ തുടങ്ങാനിരുന്ന ഒരു ചിത്രത്തിന്റെ വര്‍ക്കുകള്‍ മാറ്റിവച്ചിരിക്കുകയാണ്. അതിനാല്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ധനുഷും ഐശ്വര്യയും ശ്രുതിയും ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ധാരണയാക്കി.

ശ്രുതി നായികയാവുന്നുവെന്ന വാര്‍ത്ത വന്നതോടെ ചിത്രത്തിന്റെ പ്രധാന്യംവര്‍ദ്ധിക്കുകയാണ്. കാരണം, സ്‌റ്റൈല്‍ മന്നല്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ പുത്രി ശ്രുതി നായികയാവുന്നു.

തമിഴ്‌നാട്ടിലെ ചലച്ചിത്രപ്രേമികള്‍ക്ക് ഈ രണ്ട് പുത്രുമാരുടെയും സംഗമം വലിയ കാര്യം തന്നെയാണ്. തമിഴ് ചലച്ചത്രലോകത്തിലെ രണ്ട് അതികായന്മാരുടെ ഇളംതലമുറ അതും പെണ്‍കുട്ടികള്‍ ആണ് ഇവരെന്നത് ഗൗരവത്തിലെടുക്കേണ്ടുന്ന കാര്യം തന്നെയാണല്ലോ?

English summary
Dhanush is currently busy with Mayakkam Enna and his wife Aishwariya's directorial debut, 3 with Shruti Hassan. He was approached by cinematographer Ravi K Chandran to play the hero in his directorial debut. Dhanush was so kicked with the role that he accepted the offer immediately

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam