»   » കോളിവുഡിലും ഹസാരെ തരംഗം

കോളിവുഡിലും ഹസാരെ തരംഗം

Posted By:
Subscribe to Filmibeat Malayalam
Anna Hazare
ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി എട്ട് ദിവസമായി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്കു വേണ്ടി തമിഴ് ചലച്ചിത്ര ലോകവും രംഗത്ത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച ഒരു ദിവസത്തെ നിരാഹാരം ചെന്നൈയില്‍ ആരംഭിച്ചു

സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ചെന്നൈയില്‍ നടക്കുന്ന സമരത്തില്‍ നിരാഹാരമിരിക്കുന്നുണ്ട്. ഹസാരെയുടെ സമരത്തിന് കൂടുതല്‍ ജനപിന്തുണ ലഭിയ്ക്കാന്‍ തങ്ങളുടെ സമരം വഴിയൊരുക്കുമെന്നാണ് തമിഴ് ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതീക്ഷ.

ചലച്ചിത്ര സംഘടനകളായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സിയുമാണു സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരസമരം

English summary
“The fast will begin at 9 am on Tuesday at the South Indian Film Chamber and Commerce Federation office and end at 5 pm,” said director/producer KR, one of the organisers of the fast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam