»   » അരവിന്ദ് സ്വാമി തിരിച്ചുവരുന്നു

അരവിന്ദ് സ്വാമി തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Aravind Samy
മണിരത്‌നത്തിന്റെ ദളപതിയെന്ന ചിത്രം ഓര്‍മ്മയില്ലേ, മമ്മൂട്ടിയും രജനീകാന്തും തകര്‍ത്തഭിനയിച്ച ചിത്രത്തിലൂടെ അരങ്ങേറിയ മറ്റൊരു നടനും അന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ചോക്ലേറ്റ് ബോയി ലുക്കിലെത്തിയ അരവിന്ദ് സ്വാമിയായിരുന്നു ആ നടന്‍. പിന്നീട് മണിരത്‌നത്തിന്റെ തന്നെ റോജ, ബോംബെ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി വളരാനും അരവിന്ദ് സ്വാമിയ്ക്ക് കഴിഞ്ഞു.

പക്ഷേ പുത്തന്‍ താരങ്ങളുടെ വരവ് അരവിന്ദിന്റെ അവസരങ്ങള്‍ കുറച്ചു. വെള്ളിത്തിരയോട് വിട പറഞ്ഞ് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനായിരുന്നു താരത്തിന്റെ തീരുമാനം. പിന്നീട് ഭാര്യയുമായുള്ള പിണക്കവും വിവാഹമോചനുവമൊക്കെയായിരുന്നു അരവിന്ദിനെ വാര്‍ത്തകളിലെത്തിച്ചത്.

ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി സിനിമയില്‍ തിരിച്ചെത്തുകയാണ് അതും വില്ലന്‍ വേഷത്തില്‍. വിശാലും തൃഷയും പ്രധാനകഥാപാത്രങ്ങളാവുന്ന ചിത്രത്തിലൂടെയാണ് റോജ നായകന്റെ തിരിച്ചുവരവ്. സംവിധായകന്‍ തിരുവിന്റെ തിരക്കഥയില്‍ മതിപ്പ് തോന്നിയാണ് അരവിന്ദ് ക്യാമറയെ അഭിമുഖീകരിയ്ക്കാന്‍ഡ വീണ്ടും സമ്മതം മൂളിയിരിക്കുന്നത്.

പണ്ടത്തെ ചോക്ലേറ്റ് ബോയി ലുക്കിലൊന്നുമായിരിക്കല്ല, അരവിന്ദിന്റെ തിരിച്ചുവരവ്, തലയെല്ലാം മൊട്ടയടിച്ച് ഒരുഗ്രന്‍ വില്ലനായി വരുന്ന സ്വാമി, വിശാലിനൊത്ത വില്ലനാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Popular star Arvind Samy is to turn into a villain! The actor had kept away from Kollywood but director Thiru’s script impressed him so much that he decided to face the camera after a long sabbatical.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X