അറവാനിലൂടെ അര്‍ച്ചന കവി തമിഴില്‍

തമിഴ് ജനതയുടെ ഹൃദയത്തില്‍ തൊട്ട വെയില്‍, അങ്ങാടിത്തെരു എന്നീ സിനിമകളുടെ സംവിധായകനായ വസന്തബാലയുടെ സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറാനുള്ള ഭാഗ്യമാണ് അര്‍ച്ചനയെ തേടിയെത്തിയിരിക്കുന്നത്.
ഈറം, മൃഗം തുടങ്ങിയ സിനിമകളില്‍ നായകനായ ആദിയാണ് അറവാനിലെ നായകന്‍. ദക്ഷിണയെന്ന പുതുമുഖവും അര്‍ച്ചനയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്്. മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പിരീയഡ് ഫിലിമാണ് ഇത്തവണ വസന്തബാലന്‍ ഒരുക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് പശ്ചാത്തലമാക്കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സിദാര്‍ത്ഥാണ്.


Click it and Unblock the Notifications











