»   » സൂര്യ-കെവി ആനന്ദ് ടീം വീണ്ടും

സൂര്യ-കെവി ആനന്ദ് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam

അയന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൂര്യയും സംവിധായകന്‍ കെവി ആനന്ദും വീണ്ടുമൊന്നിയ്ക്കുന്നു. ഇവര്‍ ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 2011 ഫെബ്രുവരിയില്‍ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലാപതി അഘോറാം നിര്‍മ്മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മൂന്ന് ഷെഡ്യൂളുകളിലായി പൂര്‍ത്തിയാവും.

താരങ്ങളെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ല. തമിഴിന് പുറമെ ഹിന്ദി മലയാളം ഭാഷാചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച കെവി ആനന്ദ് കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായമണിഞ്ഞത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തേന്മാവിന്റെ കൊന്പത്തിന്റെ ഛായാഗ്രാഹകനും കെവി ആനന്ദാണ്.

ജീവ, അജ്മല്‍ അമീര്‍, കാര്‍ത്തിക എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 'കോ' എന്ന പേരില്‍ സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് ആനന്ദ്. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സൂര്യ ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam