»   » ഒരുകോടി ചോദിച്ചില്ലെന്ന് തമന്ന

ഒരുകോടി ചോദിച്ചില്ലെന്ന് തമന്ന

Posted By:
Subscribe to Filmibeat Malayalam
Tamanna
ആദ്യവര്‍ഷങ്ങളില്‍ തമിഴകത്ത് നിലയുറപ്പിക്കാന്‍ അങ്ങേയറ്റം കഠിനാധ്വാനെ ചെയ്യുകയും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം നന്പര്‍വണ്‍ സ്ഥാനത്ത് എത്തിനല്‍ക്കുകയും ചെയ്ത തമന്ന ഇന്ന് തെന്നിന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന നടിയാണ്.

സാക്ഷാല്‍ കമലഹാസന്റെ നായികയാവാന്‍ വരെ തമന്നയ്ക്ക് ക്ഷണം ലഭിച്ചിരുന്നു, ഇതിനായി വന്‍ തുക ചോദിയ്ക്കുയും കമലിന് പ്രായം കൂടുതലാണെന്ന് പറഞ്ഞ് അവസാനം ആ ഓഫര്‍ നിരസിയ്ക്കുകയും ചെയ്ത താരമാണ് തമന്ന.

ഇപ്പോള്‍ പയ്യാ, വിജയ് നയകനായ സുറാ എന്നീ ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയതോടെ തമന്ന തമിഴ്‌പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായിരിക്കുകയാണ്. പ്രശസ്തിയ്‌ക്കൊപ്പം തന്നെ ചില പരദൂഷണങ്ങളും തമന്നയെപ്പറ്റി പ്രചരിക്കുന്നുണ്ട്.

സുറയുടെ റിലീസിന് ശേഷം താരം പ്രതിഫലം കുത്തനെകൂട്ടിയെന്നാണ് കേള്‍ക്കുന്നത്. സുറയ്ക്കു പിന്നാലെ തന്നെ സമീപിച്ച നിര്‍മ്മാതാക്കളോടൊക്കെ താരം ഒരു കോടിയാണത്രേ പ്രതിഫലം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പറയുന്നത് പച്ചക്കള്ളമാണെന്ന് തമന്ന പറയുന്നു.

എങ്ങനെയാണ് ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല. സിനിയില്‍ എന്റെ വില എന്താണെന്ന് നിര്‍മ്മാതാക്കള്‍ക്ക് അറിയാം. ഞാനര്‍ഹിക്കുന്നത് അവരെനിക്ക് തരും, ഒരാളോടും ഇത്ര പ്രതിഫലം വേണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരുകോടിയെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നുപോലുമില്ല- തമന്ന പറഞ്ഞു.

ഇപ്പോള്‍ എല്ലാരും പറയുന്നു തമിഴില്‍ ഞാനാണ് നമ്പര്‍ വണ്‍ എന്ന്, ന്നാല്‍ മൂന്നുവര്‍ഷത്തോളം ഇവിടെ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടതോര്‍ക്കുമ്പോള്‍ ഇക്കാര്യം എനിക്ക് വിശ്വസിക്കാന്‍തന്നെ കഴിയുന്നില്ല. പക്ഷേ എന്നെ പ്രോത്സാഹിപ്പിച്ച് ഇന്നത്തെ നിലയിലേയ്ക്ക് വളരാന്‍ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്- താരം പറഞ്ഞു.

വിജയുടെ അമ്പതാം ചിത്രത്തിന്റെ ഭാഗമായി എന്നത് വലിയഭാഗ്യമായാണ് താന്‍ കാണുന്നതെന്നും തമന്ന പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam