»   » രാഹുല്‍ ഭ്രമം: ബാബിലോണ കോണ്‍ഗ്രസിലേയ്ക്ക്

രാഹുല്‍ ഭ്രമം: ബാബിലോണ കോണ്‍ഗ്രസിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Babilona
തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരി ബാബിലോണ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസില്‍ ചേരാനാണ് താനിഷ്ടപ്പെടുന്നതെന്ന് താരം മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി.

ഈയിടെ ചെന്നൈയില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും അതോടെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബാബിലോണ പറഞ്ഞു.

എന്റെ ബന്ധുവും നടിയുമായ മായയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. അതും എന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമാണ്. നേരത്തെ തന്നെ എനിക്കേറെ ആകര്‍ഷണം തോന്നിയ മേഖലയാണ് രാഷ്ട്രീയമെന്നും അവര്‍ പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളെല്ലാം കോണ്‍ഗ്രസ് അനുഭാവികളയതിനാലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തെരഞ്ഞെടുത്തതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

താന്‍ രാഹുല്‍ ഗാന്ധിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നു പറഞ്ഞ ബാബിലോണ എന്തും സത്യസന്ധമായി തുറന്നു പറയുന്ന രാഹുലിന്റെ പ്രകൃതമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും പറഞ്ഞു.

ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തെക്കാള്‍ നല്ല ഒരു മാര്‍ഗവുമില്ല. അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാംപയിനില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്നും ബാബിലോണ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam