തടയറൈയില്‍ തങ്കയില്‍ മംമ്ത

പ്രാചിയെ നായികയാക്കി ഷൂട്ടിങ് ആരംഭിച്ചെങ്കിലും നടി സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് പിന്നിലുള്ള കാരണമെന്തെന്ന് പ്രാചി വിശദീകരിച്ചിട്ടില്ല. നായികയുടെ പിന്‍മാറ്റത്തോടെ വെട്ടിലായത് തടയറൈ തങ്കയുടെ അണിയറക്കാരാണ്.
എന്തായാലും മംമ്തയുടെ വരവോടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടുകഴിഞ്ഞു. നേരത്തെ പ്ലാന്‍ ചെയ്തതു പോലെ സിനിമയുടെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ചിത്രത്തില്‍ അരുള്‍ വിജയ്ക്ക് മറ്റൊരു നായിക കൂടിയുണ്ട്. പുതുമുഖമായ രാകുല്‍ പ്രീത് സിങാണ് മംമ്തയ്‌ക്കൊപ്പം നായികാപദവി പങ്കിടുന്നത്.


Click it and Unblock the Notifications











