»   » മന്മഥന്‍ അമ്പിനെതിരെ ഹിന്ദു സംഘടനകള്‍

മന്മഥന്‍ അമ്പിനെതിരെ ഹിന്ദു സംഘടനകള്‍

Posted By:
Subscribe to Filmibeat Malayalam
Manmadhan Ambu
കമല്‍ഹാസന്‍-മാധവന്‍ ടീം ഒന്നിയ്ക്കുന്ന മന്മഥന്‍ അമ്പിനെതിരെ പ്രതിഷേധം. ചിത്രത്തില്‍ കമല്‍ഹാസന്‍ പാടിയിരിക്കുന്ന കവിതയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു മക്കള്‍ കക്ഷിയാണ് രംഗത്തെത്തിയിരിക്കുന്നത്. കവിതയിലെ ചില വരികള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആരോപണം.

സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരായ കമല്‍ഹാസന്‍, സംവിധായകന്‍ കെഎസ് രവികുമാര്‍, ത്രിഷ, നിര്‍മാതാവ് ഉദയ്‌നിധി സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് സംഘടന അയച്ചിട്ടുണ്ട്. വിവാദ വരികള്‍ നീക്കം ചെയ്തില്ലെങ്കില്‍ മന്മഥന്‍ അമ്പ് നിയമക്കുരുക്കില്‍പ്പെടുമെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam