»   » രസിക്കും സീമാനെയില്‍ നവ്യ ഗ്ലാമര്‍ റോളില്‍

രസിക്കും സീമാനെയില്‍ നവ്യ ഗ്ലാമര്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Navya Nair
ശാലീന വേഷങ്ങളിലൂടെ മലയാളത്തില്‍ സ്ഥാനമുറപ്പിച്ച താരങ്ങള്‍ കോളിവുഡിലേക്ക്‌ ചേക്കേറുമ്പോള്‍ തുണിയുടെ നീളം കുറയ്‌ക്കുന്നത്‌ പുതിയ സംഭവമൊന്നുമല്ല. തമിഴകത്തെ നിലനില്‌പിന്‌ ഇതൊക്കെ കൂടിയേ തീരുവെന്ന്‌ ഇക്കൂട്ടര്‍ക്കറിയാം. ഈ നിരയിലെ ഏറ്റവും പുതിയ താരമായി മാറുകയാണ്‌ നവ്യ നായര്‍.

സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വമ്പന്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്കൊന്നും തുനിയാതിരുന്ന നവ്യ പുതിയ തമിഴ്‌ ചിത്രമായ 'രസിക്കും സീമാനെ'യില്‍ പഴയ ഇമേജിനെ തൂത്തെറിഞ്ഞു കൊണ്ടാണ്‌ പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്‌.

ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തയാറായ നവ്യയുടെ കിടപ്പറ രംഗവും കുളി രംഗവും പ്രേക്ഷകരെ ചൂടുപിടിപ്പിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സിനിമയിലെ കിടപ്പറ രംഗത്തില്‍ നായകന്‍ ശ്രീകാന്തുമായി പരമാവധി ഇഴുകിചേര്‍ന്നാണ്‌ നവ്യ അഭിനയിച്ചിരിയ്‌ക്കുന്നതത്രേ. ഇതിന്‌ പുറമെ ഇരുവരുമൊന്നിച്ചുള്ള കുളി രംഗത്തിലും നവ്യയുടെ പുതിയ മുഖമാവും പ്രേക്ഷകര്‍ കാണുക.

അതേ സമയം ഈ രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ താരം ചില പ്രത്യേക നിബന്ധനകള്‍ മുന്നോട്ടുവെച്ചുവെന്നും വാര്‍ത്തകളുണ്ട്‌. ചിത്രത്തിലെ ഗ്ലാമര്‍ രംഗങ്ങളുടെ ചിത്രങ്ങള്‍ ഒരു മാധ്യമത്തിലും പ്രസിദ്ധീകരണത്തിനും നല്‌കരുതെന്നാണ്‌ നവ്യയുടെ നിബന്ധന. ഇതനുസരിച്ച്‌ ഈ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ സ്‌റ്റില്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക്‌ ലൊക്കേഷനില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നുവെന്നും പറയപ്പെടുന്നു. രസിക്കും സീമാനെയുടെ ചിത്രങ്ങള്‍ തേടി അലയേണ്ടെന്ന്‌ ചുരുക്കം.

'ഏട്ടപ്പന്‍' എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ചിലരുടെ പ്രതിഷേധ തുടര്‍ന്ന്‌ രസിക്കും സീമാനെയെന്ന്‌ പേര്‌ മാറ്റുകയായിരുന്നു. വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്ത്‌ ലേശം വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam