»   » തിരക്കായാലും അമലയ്ക്ക് പഠിപ്പ് മുഖ്യം

തിരക്കായാലും അമലയ്ക്ക് പഠിപ്പ് മുഖ്യം

Posted By:
Subscribe to Filmibeat Malayalam
Amala Paul
പല നായികമാരും സിനിമാ ലോകത്തെത്തി പ്രശസ്തിയും പണവുമൊക്കെ ആവുന്നതോടെ പഠനത്തെ പൂര്‍ണമായും കൈവിടുന്നവരാണ്. മലയാളത്തിലും തമിഴിലുമൊക്കെ ഇത്തരത്തില്‍ ഒട്ടേറെ നായികനടിമാരുണ്ട്.

എന്നാല്‍ ചിലരാകട്ടെ എത്ര പണവും പ്രശസ്തിയും തിരക്കുകളും വന്നാലും പഠനത്തില്‍ പിന്നോട്ടുപോകില്ല. ചുരുങ്ങിയത് ഒരു ബിരുദമെങ്കിലും നേടണമെന്നാണ് പലരുടെയും ലക്ഷ്യം. ഇക്കൂട്ടത്തിലാണ് തെന്നിന്ത്യയിലെ പുതുനായികയായ അമല പോളും.

തമിഴില്‍ ഒട്ടേറെ പുതിയ ചിത്രങ്ങള്‍ അമലയെത്തേടി എത്തുകയാണ്. ഇതിനൊപ്പം ചില മലയാളചിത്രങ്ങളിലും അമല അഭിനയിക്കുന്നുണ്ട്. ഈ തിരക്കിനിടയിലും പഠനം കൈവിടാന്‍ താരം ഒരുക്കമല്ല. എറണാകുളത്തെ കോളെജില്‍ ബിരുദ വിദ്യാര്‍ഥിയാണ് അമല, 2011ഓടെ കോഴ്‌സ് കഴിയും. അഭിനയത്തിരക്കുകള്‍ ഒരുതരത്തിലും പഠനത്തെ ബാധിക്കാതിരിക്കാന്‍ അമല നന്നായി പരിശ്രമിക്കുന്നുണ്ടത്രേ.

തെലുങ്കില്‍ പുതിയ ചിത്രം, തമിഴില്‍ രണ്ടിലേറെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് അമലയുടെ പുതിയ പ്രൊജക്ടുകള്‍. മൈനയെന്ന ചിത്രത്തിലൂടെ അമലയ്ക്ക് ഒരു ശാലീന സുന്ദരിയുടെ ഇമേജായിരുന്നു കൈവന്നത്. എന്നാല്‍ ഇപ്പോള്‍ അല്‍പസ്വല്‍പം ഗ്ലാമറക്കെയായി അമല തന്റെ ഇമേജ് മാറ്റിമറിച്ചു.

പ്രമുഖ ഫാഷന്‍ മാസികയായ ജെ.എഫ്. ഡബ്യുവിന്റെ വാര്‍ഷിക പതിപ്പില്‍ അമലയുടെ ഹോട്ട് ഫോട്ടോഷൂട്ടുണ്ട്. ഇതുവരെ കാണാത്തതരത്തിലുള്ള അമലയുടെ ചിത്രങ്ങളാണ് മാഗസിനിലുള്ളത്.

English summary
Amala Paul soon began signing films successively with good banners and popular heroes in Tamil. Apart from treading on a path with good films coming her way, Amala Paul is also graduating in her bachelor's degree from a college in Ernakulam, in less than six months

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam