»   » കമലിന്റെ വിശ്വരൂപം പ്രതിസന്ധിയില്‍

കമലിന്റെ വിശ്വരൂപം പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam
Kamal Haasan
ഉലകനായകന്റെ വമ്പന്‍ സിനിമകള്‍ക്ക് കഷ്ടകാലം അവസാനിയ്ക്കുന്നില്ല. മരുതനായകത്തില്‍ ആരംഭിച്ച ദുരിതം ഏറ്റവും പുതിയ പ്രൊജക്ടായ വിശ്വരൂപവും നേരിടുന്നുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കോടികള്‍ ചെലവഴിച്ച് മരുതനായകത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെങ്കിലും സിനിമ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സിനിമ നിര്‍മിച്ചതിന്റെ കടുത്ത സാമ്പത്തിക ബാധ്യത കുറെക്കാലം കമലിനെ വേട്ടയാടുകയും ചെയ്തു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് അസിനെ നായികയാക്കി നയന്റീന്‍ സ്റ്റെപ്പ്‌സ് എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്‌തെങ്കിലും അതും നടന്നില്ല.

ഇപ്പോള്‍ വിശ്വരൂപവും സമാനമായ പ്രതിസന്ധി നേരിടുകയാണത്രേ. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ജോര്‍ദാനിലേക്ക് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യും മുമ്പെയാണ് കുഴപ്പങ്ങള്‍ കടന്നുവന്നിരിയ്ക്കുന്നത്. അനുഷ്‌ക്ക ചിത്രത്തില്‍ നായികയാവുമെന്നാണ് കരുതിയിരുന്നെങ്കിലും നടി പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത് കമലിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ സൊനാക്ഷി സിന്‍ഹ വിശ്വരൂപത്തില്‍ നിന്ന് പിന്‍മാറിയത് വന്‍വാര്‍ത്തയായിരുന്നു.

എന്തായാലും ഇനി സമീര റെഡ്ഡിയെ നായികയാക്കി ഷൂട്ടിങ് ഏതുവിധേയനെയും തുടരാനാണ് കമലിന്റെ ശ്രമം.

English summary
Every time Kamal Haasan decides to make a mammoth film, the fates conspire against him and jinx the project. His fans still remember Marudanayagam which failed to see the light of day. Now his latest Viswaroopam also keeps floundering in a sea of trouble.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam