»   » മങ്കാത്തയുടെ പേരില്‍ തൃഷയും ലക്ഷ്മിയും തമ്മിലടി

മങ്കാത്തയുടെ പേരില്‍ തൃഷയും ലക്ഷ്മിയും തമ്മിലടി

Posted By:
Subscribe to Filmibeat Malayalam
Trisha
പൊതുവേ വലിയ വിവാദങ്ങളിലൊന്നും അകപ്പെടാത്തയാളാണ് തെന്നിന്ത്യയിലെ നായികനടി മലയാളിയായ തൃഷ കൃഷ്ണന്‍. പ്രണയ ഗോസിപ്പുകളിലായാലും മറ്റു പ്രശ്‌നങ്ങളിലായാലും തൃഷയുടെ പേര് അധികം പറഞ്ഞുകേള്‍ക്കാറില്ല. കാരണം അഭിനയം എന്നതിനപ്പുറം സിനിമയിലെ മറ്റുകാര്യങ്ങളില്‍ നിന്നും തൃഷ എപ്പോഴും ഒരു അകലം സൂക്ഷിക്കുന്നുണ്ടെന്നതുതന്നെ.

എന്നാല്‍ അടുത്ത ചില ദിവസങ്ങളിലാണ് തമിഴകത്ത് ഒരു താരയുദ്ധത്തിന്റെ ആരവങ്ങള്‍ കേള്‍ക്കുകയാണ്. താരങ്ങള്‍ മറ്റാരുമല്ല തൃഷയും ഗ്ലാമറസ് നായിക ലക്ഷ്മി റായിയും തന്നെ. തര്‍ക്കവിഷയമാകട്ടെ നടന്‍ അജിത്തിന്റെ അമ്പതാം ചിത്രമായ ഇപ്പോള്‍ തമിഴകത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന മങ്കാത്ത തന്നെ.

ഇതില്‍ തൃഷ ചെയ്ത റോള്‍ സംബന്ധിച്ചാണ് ലക്ഷ്മി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷ്മി പറയുന്നത്. സംവിധായകന്‍ വെങ്കട് പ്രഭു നേരത്തേ ഈ വേഷം ചെയ്യാന്‍ തന്നെയാണ് സമീപിച്ചിരുന്നതെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തൃഷ തറപ്പിച്ച് പറയുന്നത് അല്ലെന്നാണ്, തന്നെ മനസ്സില്‍ കണ്ടാണ് വെങ്കട് പ്രഭു മങ്കാത്തയിലെ കഥാപാത്രത്തെ തയ്യാറാക്കിയതെന്നും.

തിരക്കഥ പൂര്‍ത്തിയായ ഉടന്‍ അദ്ദേഹം തന്നോട് ഇതില്‍ അഭിനയിക്കണമെന്ന് പറയുകയും താന്‍ സമ്മതിക്കുകയുമായിരുന്നുവെന്നും തൃഷ ആണയിട്ട് പറയുന്നു. ഇതിന് മുമ്പ് ഈ കഥയുമായി പ്രഭു ആരെയും സമീപിച്ചിട്ടില്ലെന്നാണ് തൃഷ പറയുന്നത്.

ലക്ഷ്മിയ്ക്ക് ആശയക്കുഴപ്പം പറ്റിയതായിരിക്കുമെന്നും തനിക്കിക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും താരം പറയുന്നു. ഇക്കാര്യത്തില്‍ വെങ്കട് പ്രഭുവും തൃഷയ്‌ക്കൊപ്പമാണ്. അജിത്ത് നിര്‍ദ്ദേശിച്ചതുപ്രകാരം തിരക്കഥ മാറ്റിയിരുന്നുവെന്നും ലക്ഷ്്മി റായിയെ നായികയായി തീരുമാനിച്ചിരുന്നില്ലെന്നുമാണ്.

പിന്നെ എന്തിന് ലക്ഷ്മി ഇങ്ങനെയൊക്കെ പറയുന്നുവെന്ന ചോദ്യത്തിന് മങ്കാത്തെ വന്‍ഹിറ്റായി മാറുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ തന്നെ പണ്ട് വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും ആളാകാന്‍ നോക്കുകയായിരിക്കുമെന്നാണ് ദോഷൈകദൃക്കുകള്‍ ഉത്തരം നല്‍കുന്നത്.

English summary
Reports suggested that the actress Trisha was seething mad after reading a report wherein Lakshmi Rai had claimed that she was the first choice heroine in Ajith's 50th movie Mankathaa. When contacted, Trisha appeared quite calm but asserted the role was penned by director Venkat Prabhu with only her in mind,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam