»   » ഡേര്‍ട്ടി പിക്ചറില്‍ രജനിയെ മോശക്കാരനാക്കുന്നു?

ഡേര്‍ട്ടി പിക്ചറില്‍ രജനിയെ മോശക്കാരനാക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Dirty Picture
തെന്നിന്ത്യയിലെ മാദകതാരമായിരുന്ന സില്‍ക് സ്മിതയുടെ ജീവിതകഥയുമായി എത്തുന്ന ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചറിനെതിരെ രജനികാന്തിന്റെ ആരാധകര്‍. ചിത്രത്തില്‍ നസ്‌റുദ്ദീന്‍ ഷാ ചെയ്യുന്ന വേഷമാണ് രജനിയുടെ ആരാധകര്‍ക്ക് പിടിക്കാത്തത്.

നസ്‌റുദ്ദീന്‍ ഷായുടെ വേഷം രജനിയെയാണോ ഉന്നം വെയ്ക്കുന്നതാണോ എന്നാണ് ആരാധകരുടെ സംശയം. ഡേര്‍ട്ടി പിക്ചറില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ റോളിലാണ് ഷാ അഭിനയിക്കുന്നത്. എണ്‍പതുകളില്‍ രജനീകാന്തും സ്മിതയും ചേര്‍ന്ന് ചില ചിത്രങ്ങളില്‍ ചെയ്ത ഡാന്‍സുകളും മറ്റും ഓര്‍മ്മിപ്പിക്കുന്നതാണത്രേ ഷായും വിദ്യ ബാലനും ചേര്‍ന്നുള്ള ചില രംഗങ്ങള്‍.

അതിനാല്‍ ഇത്തരത്തില്‍ പരാതിക്കുകാരണമായേയ്ക്കാവുന്ന ചില രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ഡേര്‍ട്ടി പിക്ചറിന്റെ നിര്‍മ്മാതാവായ എക്ത കപൂറിനോട് രജനിയുടെ ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ ഷായുടെ വേഷത്തിന് രജനിയുടെ കഥാപാത്രങ്ങളുമായി സാമ്യമില്ലെന്നാണ് ഏക്ത പറയുന്നത്. ഷാ ചെയ്യുന്നത് പ്രായം ചെന്ന ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരത്തെയാണെന്ന് സമ്മതിക്കുന്നു. പക്ഷേ അത് രജനിയുമായി സാമ്യമുള്ള താരമല്ല.

എന്തായാലും ഈ മറുപടി രജനിയുടെ ആരാധകരെ തൃപ്തരാക്കില്ലെന്ന കാര്യമുറപ്പാണ്. പുറത്തിറങ്ങുന്നതിന് മുമ്പേ ഈ രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ സില്‍കിന് ഏറെ ആരാധകരുള്ള തമിഴ്‌നാട്ടില്‍ ഡേര്‍ട്ടി പിക്ചറിന്റെ റിലീസിങ് പ്രശ്‌നത്തിലാകുമെന്നകാര്യത്തില്‍ സംശയിക്കാനില്ല.

English summary
The latest buzz surrounding Vidya’s ‘The Dirty Picture’ is that the South megastar Rajinikanth’s fans are not happy with the negative role played by Naseeruddin Shah in the movie, as they think that the latter’s character is similar to that of their idol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X