»   » പുതിയ ചിത്രത്തില്‍ ശ്രീയ നഗ്നയാവുന്നു

പുതിയ ചിത്രത്തില്‍ ശ്രീയ നഗ്നയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Shriya Saran
സിനിമകളില്‍ നഗ്നതാപ്രദര്‍ശനം നടത്തി പേരെടുത്ത ഒട്ടേറെ നടിമാരുണ്ട്. ഹോളിവുഡില്‍ ഇതൊരു വലിയ വാര്‍ത്തയല്ല. എന്നാല്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് നഗ്നതയെന്നത് ഇന്നും വലിയ സംഭവം തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ബോള്‍ഡ് ആകാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യയിലെ നായിക നടി ശ്രിയ ശരണ്‍.

ഏതെങ്കിലും തമിഴ് ചിത്രത്തിലോ തെലുങ്ക് ചിത്രത്തിലോ ഒക്കെയായിരിക്കും ശ്രിയ നഗ്നതാപ്രദര്‍ശനം നടത്തുന്നതന്ന് കരുതി പ്രതീക്ഷിക്കാനൊരുങ്ങുകയാണെങ്കില്‍ വേണ്ട. ഒരു ബംഗാളി ചിത്രത്തിലാണ് ശ്രിയയുടെ ബോള്‍ഡ് ആക്ടിങ്. പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീയ നഗ്നതാ പ്രദര്‍ശനം നടത്തുക.

ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ശ്രേയ എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആദ്യം സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു സീന്‍ അഭിനയിക്കാന്‍ ശ്രീയ മടികാണിച്ചിരുന്നുവത്രേ.

എന്നാല്‍ കഥയില്‍ ഈ രംഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞപ്പോള്‍ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ശ്രീയ തയ്യാറായി. നഗ്നത കാണിക്കുമെങ്കിലും ഇത് സാധാരണ കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍നിന്നു വിഭിന്നമായി കലാമൂല്യത്തോടെ, കൂടുതല്‍ അശ്ലീലമാകാതെ കൈകാര്യം ചെയ്യാനാണ് ഋതുപര്‍ണയുടെ പദ്ധതി.

അതേസമയം, ഇത്തരമൊരു സീനില്‍ പ്രത്യക്ഷപ്പെടുന്നകാര്യം ശ്രീയ വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍തന്നെ ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001ല്‍ അഭിനയരംഗത്തെത്തിയ ശ്രേയ തുജേ മേരി കസം' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എനിക്ക് 20 ഉനക്ക് 18' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്തി. പിന്നീട് പോക്കിരിരാജയിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു.

ബംഗാളി ചിത്രത്തിലൂടെ കുറച്ചുകൂടി ഗൗരവമായി സിനിമകളെ സമീപിക്കുന്ന നടിയെന്ന പേരുകൂടി ശ്രീയയ്ക്ക് സ്വന്തമാകുമെന്നകാര്യത്തില്‍ സംശയമില്ല, കാരണം ചിത്രമൊരുക്കുന്നത് ഋതുപര്‍ണഘോഷ് ആണെന്നതുതന്നെ.

English summary
Shriya Saran, the actress with looks and substance, would appear nude in a Bengali film by Rituporno Ghosh in which she is playing the role of a commercial sex worker

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam